
ചേരുവകള്‍
പച്ചരി 200 ഗ്രാം
ഉഴുന്ന് പരിപ്പ് 1 ടേബിള്‍സ്പൂണ്‍
തുവര പരിപ്പ് 1 ടേബിള്‍സ്പൂണ്‍
റവ 1 റ്റേബിള്‍സ്പൂണ്‍
ഉലുവ അര ടേബിള്‍സ്പൂണ്‍
അവല്‍ 3 ടേബിള്‍സ്പൂണ്‍
ഉരുളക്കിഴങ്ങു 500 ഗ്രാം
സവാള 2
പച്ചമുളക് 4
കടുക് 1 ടീസ്പൂണ്‍
കടല പരിപ്പ് 1 ടീസ്പൂണ്‍
തേങ്ങാ തിരുമിയ്യത്തു 5 ടേബിള്‍സ്പൂണ്‍
വറ്റല്‍ മുളക് 4
ഉപ്പു ആവശ്യത്തിന്
നല്ലെണ്ണ 100 എം എല്‍
മാവ് ഉണ്ടാക്കുന്ന വിധം
പച്ചരി,ഉഴുന്ന് പരിപ്പ്, തുവര പരിപ്പ്,ഉലുവ എന്നിവ 3 മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക
അവല്‍ വേറെ മാറ്റി കുതിര്‍ക്കുക
അവലും ഉപ്പും ചേര്‍ത്ത് കട്ടിയായി അരച്ച് എടുക്കുക
ഈ മിശ്രിതത്തില്‍ റവ ചേര്‍ത്ത് ഇളക്കുക
മസാല ഉണ്ടാക്കുന്ന വിധം
ഉരുളക്കിഴങ്ങു പ്രഷര്‍ കുക്കറില്‍ ഇട്ടു വെന്തു എടുക്കുക
ഉപ്പു ചേര്‍ത്ത് ഉടച്ചു എടുക്കുക
സവാള ഉള്ളി നീളത്തില്‍ അരിയുക
പച്ചമുളക് കീറി വയ്ക്കുക
ഒരു പാന്‍ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക
കടുകും,കടല പരിപ്പും പൊട്ടിച്ച ശേഷം ഉള്ളി, പച്ചമുളക് ഇവ ചേര്‍ത്ത് വഴറ്റി എടുക്കുക
അല്പം വെള്ളം ചേര്‍ത്ത് തിളപ്പിച്ച് എടുക്കുക
ഉപ്പു, ഉരുളക്കിഴങ്ങു,മഞ്ഞള്‍ പൊടി ഇവ ചേര്‍ത്ത് നന്നായി വറത്തു എടുക്കുക
മസാല കാട്ടിയാകുമ്പോ അടുപ്പില്‍ നിന്നും നീക്കുക
തേങ്ങാ ,മുളക്, ഉപ്പു ഇവാ ചേര്‍ത്ത് അരച്ച് ചമ്മന്തി അരക്കുക
ഒരു ദോശ കല്ല് ചൂടാക്കി ഒരു തവി മാവ് വട്ടത്തില്‍ ഒഴിച്ച് പരത്തുക
അരികിലൂടെ നല്ലെണ്ണ തളിക്കുക
ഒരു വശം നന്നായി വെന്ത ശേഷം മസാല അതിനു മുകളില്‍ പരത്തുക
ഉരുളക്കിഴങ്ങു മസാല ദോശയുടെ മുകളില്‍ വച്ച് ചമ്മന്തിയുടെ മുകളില്‍ നിരത്തുക
ബ്രൗണ്‍ നിറം ആകും വരെ നന്നായി വെന്തു എടുക്കുക
ഒരു സ്പൂണ്‍ വെണ്ണ ഇതിന്റെ മേലെ ഒഴിച്ച് ചൂടോടെ വിളമ്പുക
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here