ഇനി കൂടുതൽ സേഫ്; ഡിജി ലോക്കർ സർട്ടിഫിക്കറ്റ് പരിശോധന ഏർപ്പെടുത്തി കേരള പി എസ് സി

വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടേയും സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ വഴിമാത്രം ലഭ്യമാക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് അത്തരം സർട്ടിഫിക്കറ്റുകൾ പി.എസ്.സി പ്രൊഫൈൽ വഴി അപ് ലോഡ് ചെയ്ത് വെരിഫിക്കേഷൻ നടത്താനുള്ള സംവിധാനം കേരളാ പി.എസ്.സി. ഒരുക്കിയിരിക്കുന്നത്.

ഈ സംവിധാനമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ പി.എസ്.സി.യാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ.ഡിജി ലോക്കർ വഴി ലഭ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്താൽ അവയുടെ അസ്സൽ പ്രമാണ പരിശോധനയ്ക്ക് ഉദ്യോഗാർത്ഥികൾ നേരിട്ട് വരേണ്ടതില്ല.

ഡിജി ലോക്കറിലെ സർട്ടിഫിക്കറ്റുകൾ അസ്സൽ സർട്ടിഫിക്കറ്റായി പരിഗണിക്കാമെന്നാണ് നിയമം. ഓഫിസുകൾ കയറിയിറങ്ങാതെ തന്നെ ഉദ്യോഗാർത്ഥികൾക്ക് പ്രമാണ പരിശോധന നടത്താമെന്നതും സർട്ടിഫിക്കറ്റിൻ്റെ ആധികാരികത ഉറപ്പാക്കാമെന്നതുമാണ് ഈ സംവിധാനത്തിൻ്റെ നേട്ടം.നിലവിൽ എല്ലാ സർട്ടിഫിക്കറ്റുകളും ഡിജി ലോക്കർ വഴി ലഭ്യമായിട്ടില്ലെങ്കിലും ഭാവിയിൽ ഈ സംവിധാനം വിപുലമായി പ്രയോജനപ്പെടുത്താൻ കഴിയും.

കണ്ണൂർ ജില്ലയിലെ രസ്ന എന്ന ഉദ്യാഗാർത്ഥിയുടെ CTET സർട്ടിഫിക്കറ്റ് ഡിജി ലോക്കർ വഴി അപ് ലോഡ് ചെയ്ത് പരിശോധന നടത്തിയാണ് പുതിയ സംവിധാനത്തിന് തുടക്കമായത്.പി.എസ്.സി.ആസ്ഥാന ഓഫിസിൽ നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ: എം.കെ.സക്കീർ പദ്ധതി ഉദ്ഘാടനം ചെയ്തു.ഐ.ടി. മിഷൻ ഡയരക്ടർ സ്നേഹിൽകുമാർ ഐ.എ.എസ്, ഐ.ടി മിഷൻ ടെക്നോള്ളി ഹെഡ് രാജീവ് പണിക്കർ, കമ്മീഷനംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News