
ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ടെക്‌നോയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് സ്പാര്‍ക് 8 ന്റെ പുതിയ പതിപ്പ് ഇന്ത്യയിലെത്തി. സെപ്റ്റംബറില്‍ ഇന്ത്യയിലെത്തിയ സ്പാര്‍ക്ക് 8 ന്റെ ചെറുതായി പരിഷ്‌കരിച്ച പതിപ്പാണ് പുതിയ ഹാന്‍ഡ്‌സെറ്റ്.
സ്പാര്‍ക് 8 ന്റെ 3 ജിബി റാം 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് വേരിയന്റാണ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. 9,299 രൂപയാണ് വില. അറ്റ്ലാന്റിക് ബ്ലൂ, ടര്‍ക്കോയ്സ് സിയാന്‍, ഐറിസ് പര്‍പ്പിള്‍ നിറങ്ങളില്‍ സ്മാര്‍ട് ഫോണ്‍ ലഭ്യമാകും.
പുതിയ മോഡലിന് സ്പാര്‍ക് 8-ല്‍ നിന്ന് ചില ചെറിയ വ്യത്യാസങ്ങളുണ്ട്. മികവാര്‍ന്ന ഗെയിമിങ് അനുഭവത്തിനായി ഹീലിയോ ജി25 ഗെയിമിങ് പ്രോസസറും മികച്ച സെല്‍ഫികള്‍ക്കായി ഡ്യുവല്‍ ഫ്‌ലാഷോടു കൂടിയ വാട്ടര്‍ ഡ്രോപ്പ് നോച്ചില്‍ 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും പുതിയ സ്പാര്‍ക്ക് 8-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടെക്‌നോ സ്പാര്‍ക് 8ന്റെ പുതിയ പതിപ്പിന് 720×1,612 പിക്‌സല്‍ റെസലൂഷനോടു കൂടിയ 6.56 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയും 60 Hz സ്റ്റാന്‍ഡേര്‍ഡ് റിഫ്രഷ് റേറ്റും ഉണ്ട്. ടെക്നോ സ്പാര്‍ക്ക് 8-ല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. എഫ്/1.8 അപ്പേര്‍ച്ചറുള്ള 16 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും ക്വാഡ്-എല്‍ഇഡി ഫ്‌ലാഷും എഐ ലെന്‍സും ഉണ്ട്. എഐ ബ്യൂട്ടി, സ്മൈല്‍ ഷോട്ട്, എഐ പോര്‍ട്രെയ്റ്റ്, എച്ച്ഡിആര്‍, എആര്‍ ഷോട്ട്, ടൈം-ലാപ്സ്, പനോരമ, സ്ലോ മോഷന്‍ തുടങ്ങിയ സവിശേഷതകളാല്‍ ഇത് നിറഞ്ഞിരിക്കുന്നു.
ടെക്നോ സ്പാര്‍ക്ക് 8-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഡ്യുവല്‍ സിം, 4 ജി, ഡ്യുവല്‍-ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, എ-ജിപിഎസ്, ബെയ്ഡൗ, ഗ്ലോനാസ്, മൈക്രോ യുഎസ്ബി എന്നിവ ഉള്‍പ്പെടുന്നു. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 5000 എംഎഎച്ച് ആണ് ബാറ്ററി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here