കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സഹകരണ സംഘമായ സിഡ്കോയുടെ എറണാകുളം ബ്രാഞ്ച് സഹകകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്റെ സഹകരണ മേഖല കൂടുതൽ ആർജവത്തോടെ മുന്നോട്ടു പോകുന്ന കാലമാണ് ഇത് എന്നും സഹകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് സംസ്ഥാനത്തിന്റെ വികസനത്തിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
എറണാകുളം പനമ്പള്ളി നഗറിൽ നടന്ന ചടങ്ങിൽ എം.പി എളമരം കരീം, കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് എന്നിവർ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.