സെമിയിൽ ഓസ്ട്രേലിയയെ പാകിസ്ഥാൻ വീഴ്ത്തും; ലാറയുടെ പ്രവചനം ഇങ്ങനെ

ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും വിജയം നേടിയാണ് പാകിസ്ഥാൻ സെമിയിലെത്തിയത്. ഓസ്ട്രേലിയയാകട്ടെ ഒരു മത്സരത്തിൽ ഇം​ഗ്ലണ്ടിനോട് തോറ്റിരുന്നു. ഇതുവരെയുള്ള പ്രകടനത്തിലെ മേധാവിത്വം സെമിയിലും പാകിസ്ഥാൻ പുലർത്തുമെന്നാണ് ഇതിഹാസതാരം ബ്രയാൻ ലാറ പ്രവചിക്കുന്നത്. ട്വിറ്ററിലൂടെയാണ് ക്രിക്കറ്റ് ഇതിഹാസമായ ഈ വെസ്റ്റ് ഇൻഡീസ് താരം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

ഓസ്ട്രേലിയ വളരെ അപകടകാരിയായ ടീമാണ്, ഏതൊരു ടീമിനേയും തോൽപ്പിക്കാൻ കരുത്തുള്ള ലൈനപ്പ് അവർക്കുണ്ട്, എന്നാൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം നടത്തുന്ന ഒട്ടേറെ താരങ്ങളുണ്ടെന്നത് പാകിസ്ഥാന് അനുകൂലമാണ്, അവർ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറും, ലാറ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് പാകിസ്ഥാൻ ഓസ്ട്രേലിയയെ നേരിടുകയാണ്. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം. ഇന്നലെ നടന്ന ആദ്യ പോരാട്ടത്തിൽ ഇം​ഗ്ലണ്ടിനെ വീഴ്ത്തി ന്യൂസിലൻഡ് ഫൈനലിലേക്ക് മുന്നേറിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News