‘ആണായാല്‍ കരയല്ലേ..പെണ്ണായാല്‍ കുനിയല്ലേ…’ വൈറലായി കാര്‍ത്തിക്കിന്റെ ഗാനം …

വൈറലായി ‘ജെന്‍ഡര്‍ റോള്‍സ്’. ആണായാല്‍ കരയല്ലേ പെണ്ണായാല്‍ കുനിയല്ലേ, എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ആണുങ്ങളും പെണ്ണുങ്ങളും നേരിടുന്ന ജെന്‍ഡര്‍ റോള്‍സിനെ കുറിച്ച് ഹാസ്യരൂപേണയാണ് റാപ്പറും വ്ളോഗറും യുട്യൂബറുമൊക്കെയായ കാര്‍ത്തിക് കൃഷ്ണന്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്

പെണ്‍കുട്ടികളുടെ ചെറിയ പ്രായത്തിലുള്ള വിവാഹത്തെക്കുറിച്ചും സെക്സ് എജ്യുക്കേഷനെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചും കാര്‍ത്തിക് മുമ്പ് റാപ്പ് ചെയ്തിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ റാപ്പ് ചെയ്യുന്നതിനെക്കുറിച്ചും റാപ്പിലൂടെ തന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നതിനെക്കുറിച്ചും കാര്‍ത്തിക്ക് മുമ്പും സംസാരിച്ചിരുന്നു.

ഇത്തരത്തിലുള്ള റാപ്പുകള്‍ നേരെത്തെയും കാര്‍ത്തിക് കംപോസ് ചെയ്തിട്ടുണ്ട്

ആദ്യം ഇത് തുടങ്ങിയ സമയത്ത് ആളുകളെ രസിപ്പിക്കുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ എന്നും പിന്നീടാണ് കലയ്ക്ക് വേറൊരു വശം കൂടിയുണ്ടെന്ന, ചിന്തിപ്പിക്കാനും പ്രതിഷേധിക്കാനും കഴിയുമെന്ന് മനസിലാക്കിയതെന്നും ഈ യുവ റാപ്പര്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News