‘കനകം കാമിനി കലഹം’ പ്രേക്ഷകരിലേക്കെത്തുന്നു

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’. ഒരിടവേളക്ക് ശേഷം കോമഡി ട്രാക്കില്‍ കഥ പറയുന്ന ചിത്രം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് എത്തുക. ഡിസ്‌നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസുമാണ് ചിത്രം.

കംപ്ലീറ്റ് എന്റര്‍ടെയ്‌നറായ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രത്തില്‍ പവിത്രന്‍ കെ വി എന്ന കഥാപാത്രത്തെയാണ് നിവിന് പോളി അവതരിപ്പിയ്ക്കുന്നത്. ഹരിപ്രിയയായി ഗ്രേസ് ആന്റണിയും എത്തുന്നു.

ഏറെ ശ്രദ്ധ നേടിയ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25’ എന്ന അരങ്ങേറ്റചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റേതായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണ് കനകം കാമിനി കലഹം. ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തില്‍ കൂടുതല്‍ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകര്‍ക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് സംവിധായകന്റെ ഉറപ്പ്.

നിവിന്‍ പോളി തന്നെ നിര്‍മിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മനസ്സ് തുറന്ന് പൊട്ടിച്ചിരിക്കാന്‍ സാധിക്കുമെന്ന് നേരത്തെ നിവിന്‍ പോളി തന്നെ ഉറപ്പ് നല്‍കിയിരുന്നു

സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. യാക്‌സന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണം സംഗീത സംവിധാനം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News