നോറോവൈറസ്; വയനാട്ടില്‍  ജലശ്രോതസ്സുകളും ജലസംഭരണികളും ശുചീകരിക്കാന്‍ കളക്ടറുടെ നിര്‍ദേശം 

നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട്ടിലെ വിവിധ വകുപ്പുകളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ -സ്വകാര്യ സ്‌കൂളുകള്‍, സ്വകാര്യ ഹോസ്റ്റലുകള്‍, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ ജല സ്രോതസുകളും ജലസംഭരണികളും അടിയന്തരമായി ശുചീകരിക്കാന്‍ ജില്ലാ കളക്ടർ‍ നിര്‍ദ്ദേശം നല്‍കി.

ആവശ്യമെങ്കില്‍ ജലം പരിശോധനക്കും വിധേയമാക്കണം. പല സ്ഥാപനങ്ങളിലേയും കുടിവെള്ള സ്രോതസ്സുകള്‍, ജലസംഭരണികള്‍ എന്നിവയിലൂടെ അന്തേവാസികള്‍ക്ക് രോഗങ്ങള്‍ പിടിപ്പെടുന്നതായി റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് നടപടി.

അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് എന്നിവര്‍ സ്ഥാപനങ്ങളില്‍ നേരില്‍ പരിശോധന നടത്താനും വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ദുരന്ത നിവാരണ നിയമപ്രകാരം ഇറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News