തമിഴ്‌നാട്ടില്‍ കനത്ത മഴയില്‍ മരണം 14 ആയി; മുന്നറിയിപ്പ് നൽകി ഭരണകൂടം

തമിഴ്നാട്ടിൽ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 14 മരണം. തമിഴ്നാട്ടിലെ ആറ് ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. ചെന്നൈ, ചെങ്കൽപട്ടു, തിരുവല്ലൂർ, കാഞ്ചീപുരം, വില്ലുപുരം തുടങ്ങിയ പ്രദേശങ്ങളിലും മഴക്കെടുതി രൂക്ഷമാണ്.

എട്ട് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ചെന്നൈ ഉൾപ്പെടെ 20 ജില്ലകളിലാണ് ഇന്നലെ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. അടുത്ത രണ്ട് ദിവസത്തിൽ 150 – 200 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. അടിയന്തരഘട്ടങ്ങളിൽ അല്ലാതെ ആരും വീടുവിട്ട് പുറത്തുപോകരുതെന്ന് ഗ്രേറ്റർ ചെന്നൈ കമ്മീഷണർ ഗഗൻദീപ് സിങ് ബേദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടത്തും ഗതാഗതം തടസപ്പെട്ടു. ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ വെള്ളം കയറി. നൂറിലധികം രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.അഞ്ച് എന്‍ഡിആര്‍എഫ് യൂണിറ്റുകള്‍ ചെന്നൈ നഗരത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ മുന്നൂറിലധികം വീടുകള്‍ തകര്‍ന്നു. വ്യാപകമായ കൃഷിനാശവും ഉണ്ടായി. വൈകിട്ട് ആറുവരെ ചെന്നൈ വിമാനത്താവളം താത്ക്കാലികമായി അടച്ചു. യാത്രക്കാരുടെ സുരക്ഷയും ശക്തമായ കാറ്റിന്റെ സ്ഥിതിയും കണക്കിലെടുത്താണ് തീരുമാനമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News