ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന പ്രതിപക്ഷ വാദം നിരാകരിച്ച് കൺട്രോളർ ആൻറ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട് നിയമസഭയിൽ. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ സ്വീകരിച്ച നടപടികൾ പ്രശംസനീയമെന്നും CAG. തോട്ടപ്പള്ളി പൊഴി മുറിക്കുന്നതിനെതിരെ പ്രതിപക്ഷം നടത്തിയ സമരവും റിപ്പോർട്ടിൽ ഉണ്ട്. പ്രവചനത്തിനായി കേന്ദ്ര കലാവസ്ഥ വകുപ്പിനെ മാത്രം ആശ്രയിക്കരുതെന്നും ഓഡിറ്റ് റിപ്പോർട്ട്.
പ്രകൃതി ദുരന്തങ്ങളുടെ തിരിച്ചടികൾക്കിടയിലും കഴിഞ്ഞ അഞ്ചു വർഷത്തെ സംസ്ഥാന റവന്യൂ വരുമാനത്തിൽ 31 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും CAG 14 കേരള നിയമസഭയുടെ നടപ്പ് സമ്മേളനത്തിലെ അവസാന ദിവസം ആണ് കൺട്രോളർ ആൻ്റ് ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട് നിയമസഭയിൽ അവതരിപ്പിച്ചത്. ഡാം തുറന്ന് വിട്ടത് കൊണ്ടാണ് പ്രളയം ഉണ്ടായതെന്ന് പ്രതിപക്ഷ വാദത്തെ C & AG റിപ്പോർട്ട് സാധൂകരിക്കുന്നില്ല.
കേരളത്തിലെ പ്രളയം ,മുന്നൊരുക്കവും ,പ്രതിരോധവും എന്ന എന്ന ആറാം നമ്പർ റിപ്പോർട്ടിൻ്റെ ഒരു പേജിൽ പോലും ഡാം തുറന്നതാണ് പ്രളയത്തിന് കാരണം എന്ന് പറയുന്നില്ല. എന്നാൽ തീവ്രമഴയാണ് വെള്ളപ്പൊക്കത്തിന് കാരണം എന്ന് പല സ്ഥലത്തും ചൂണ്ടിക്കാണിക്കുന്നുണ്ട്.
തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡീംഗ് ചാനൽ വീതി കൂട്ടി മാത്രമേ പ്രശ്നം പരിഹരിക്കാൻ കഴിയു എന്നാണ് സി എ ജി പറയുന്നത്. എന്നാൽ 2019 -ൽ പ്രതിപക്ഷം നടത്തിയ സമരം മൂലം തോട്ടപ്പള്ളിയിൽ നിന്ന് കാറ്റാടി മരങ്ങൾ മുറിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രളയ ദുരിതാശ്വാസ പ്രവർത്തനം നല്ല രൂപത്തിൽ നടത്തിയ സർക്കാരിനെ CAG പ്രശംസിച്ചു.
തീവ്ര മഴ പ്രവചിക്കുന്നതിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ സംവിധാനം ആയ IMD യുടെ വീഴ്ച്ചകൾ മറച്ച് വെക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പുറത്ത് പഴിചാരുന്ന നിരവധി പരാമർശങ്ങളും സി ഏ ജി റിപ്പോർട്ടിൽ ഉണ്ട്.
പ്രവചനത്തിനായി കേന്ദ്ര കലാവസ്ഥ വകുപ്പിനെ മാത്രം ആശ്രയിക്കരുതെന്നും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു. പ്രകൃതി ദുരന്തങ്ങളുടെ തിരിച്ചടികളികൾക്കിടയിലും കഴിഞ്ഞ അഞ്ചു വർഷത്തെ സംസ്ഥാന റവന്യൂ വരുമാനത്തിൽ 31 ശതമാനം വളർച്ച രേഖപ്പെടുത്തിയതായും റിപ്പോർട് പറയുന്നു.
മൂലധന ചെലവുകളിൽ കഴിഞ്ഞ വര്ഷത്തിനെക്കാൾ വളർച്ച രേഖപ്പെടുത്തിയെന്നും തൊട്ടു മുൻപത്തെ വർഷത്തേക്കാൾ റവന്യു കമ്മിയിൽ, ധനകമ്മിയിലും.വ്യക്തമായ കുറവ് രേഖപ്പെടുത്തിയെന്നും CAG ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here