ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് ഫ്രെഡ്രിക് വില്യം ഡി ക്ലർക് അന്തരിച്ചു

ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡണ്ടും വർണവിവേചന കാലഘട്ടമായ ‘അപ്പാർത്തീഡ് യുഗത്തിലെ’ അവസാന നേതാവ് ഫ്രെഡ്രിക് വില്യം ഡി ക്ലർക് (85) അന്തരിച്ചു. കേപ്ടൗണിലെ വസതിയിലായിരുന്നു അന്ത്യം എന്ന് അദ്ദേഹത്തിന്റെ വക്താവ് രാജ്യാന്തര മാധ്യമങ്ങളെ അറിയിച്ചു.

ദക്ഷിണാഫ്രിക്കയുടെ മുൻ പ്രസിഡന്റ് നെൽസൻ മണ്ടേലയ്ക്കൊപ്പം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ശ്വാസകോശ പ്രവർത്തനത്തെ ബാധിക്കുന്ന മെസോത്തെലോമിയ എന്ന കാൻസർ രോഗം ബാധിച്ചതിനെത്തുടർന്ന് ഇമ്യൂണോതെറപ്പി ചികിത്സയിലായിരുന്നു.

1993ലാണ് മണ്ടേലയ്ക്കൊപ്പം അദ്ദേഹം സമാധാനത്തിനുള്ള നൊബേൽ പങ്കിട്ടത്. ദക്ഷിണാഫ്രിക്കയിലെ ‘അപ്പാർത്തീഡ്’ കാലഘട്ടത്തിന് അന്ത്യം കുറിച്ച പ്രവർത്തനങ്ങൾക്കു നൽകിയ നേതൃത്വമാണ് ഇരുവരെയും നേട്ടത്തിലെത്തിച്ചത്. മണ്ടേല 2013 ഡിസംബറിലാണ് വിടപറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News