ജാന്‍.എ.മന്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി

ജാന്‍.എ.മന്‍  സിനിമയുടെ ട്രെയിലര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പുറത്തിറക്കി. പ്രേക്ഷകരെ ഒരുമിച്ചിരുത്തി തിയേറ്ററില്‍ പൊട്ടിചിരി പടര്‍ത്താന്‍ യുവതാരങ്ങളെ അണിനിരത്തി നവാഗതനായ സംവിധായകന്‍ ചിദംബരം ഒരുക്കിയ കംപ്ലീറ്റ് ഫാമിലി ഫണ്‍ എന്റര്‍ടെയ്‌നര്‍ സിനിമയാണ് ജാനേമന്‍. യുവാക്കളെയും കുടുംബപ്രേക്ഷകരേയും ഒരു പോലെ ചിരിപ്പിക്കുന്ന, രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്നുറപ്പിക്കാവുന്ന ഒരത്യുഗ്രന്‍ ട്രൈലറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

കാനഡയുടെ ദൃശ്യ ഭംഗിയില്‍ ആരംഭിക്കുന്ന സിനിമ ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന, ‘ജോയ്‌മോന്‍’ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

ജോയ്‌മോന്റെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന എകാന്തതയും ഒറ്റപ്പെടലിനെയും അതിജീവിക്കാന്‍ തന്റെ 30ആം പിറന്നാള്‍ നാട്ടിലെ പഴയ സഹപാഠികളുടെ കൂടെ ആഘോഷിക്കുവാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന ജോയ്‌മോന്‍ നേരിടേണ്ടിവരുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ പശ്ചാത്തലം.

യുവതാരങ്ങളുടെ ഇടയില്‍ നിര്‍ണായകമായ ഒരു റോളില്‍ ആണ് ലാല്‍ എത്തുന്നത്. കുറെ നാളുകള്‍ക്കു ശേഷം ആണ് സംവിധായകനും കൂടിയായ ലാല്‍ ഇങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത് എന്നാണ് ട്രെയിലറില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ്, ബാലു വര്‍ഗീസ്, ഗണപതി, സിദ്ധാര്‍ഥ് മേനോന്‍, അഭിരാം രാധാകൃഷ്ണന്‍, റിയ സൈറ, ഗംഗ മീര, സജിന്‍ ഗോപു, ശരത് സഭ തുടങ്ങിയ യുവ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു. പോസ്റ്ററുകള്‍ക്കും , ഗാനത്തിനും പ്രേക്ഷകരുടേയും യുവാക്കളുടേയും ഇടയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.

അതിന് ശേഷം പുറത്തിറങ്ങിയ ഫോട്ടോഷൂട്ട് പോസ്റ്ററും വമ്പന്‍ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ചിത്രത്തിന്റെ കണ്ടന്റുകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ തന്നെ യുവ പ്രേക്ഷകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചേരുവകളുള്ള ചിത്രമായിരിക്കും ജാന്‍-എ-മന്‍ എന്നുറപ്പിക്കാം.

വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സജിത്ത് കൂക്കള്‍, ഷോണ്‍ ആന്റണി എന്നിവര്‍ നിര്‍മ്മാണ പങ്കാളികളാക്കുന്നു. സഹനിര്‍മ്മാതക്കള്‍ സലാം കുഴിയില്‍, ജോണ്‍ P എബ്രഹാം എന്നിവരാണ്. വിഷ്ണു താണ്ടശ്ശേരി ആണ് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News