വി.ഡി.സതീശൻ മാപ്പ്‌ പറയണം: എ.എം.ആരിഫ്‌ എം.പി

പെട്രോൾ വിലവർദ്ധനവുമായി ബന്ധപ്പെട്ട വിഷയത്തിലെ നിയമസഭചർച്ചക്കിടെ തന്നെപ്പറ്റി വസ്തുതാവിരുദ്ധമായ പ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ പ്രസ്താവന പിൻവലിച്ച്‌ മാപ്പുപറയണമെന്ന് എ.എം.ആരിഫ്‌ എം.പി. ആവശ്യപ്പെട്ടു.

കഴിഞ്ഞ പാർലമെന്‍റ് സമ്മേളന കാലത്ത്‌ ആഗസ്ത്‌ 5ന്‌ പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച്‌ പ്രതിപക്ഷപാർട്ടി എം.പി.മാർ സംയുക്തമായി നടത്തിയ സൈക്കിൾ ചവിട്ടൽ സമരത്തിൽ താൻ പങ്കാളിയായിരുന്നില്ല എന്ന്‌ വി.ഡി.സതീശന്റെ നിയമസഭയിൽ തന്റെ അസാന്നിധ്യത്തിൽ പറഞ്ഞത്‌ വസ്തുതാവിരുദ്ധവും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്‌ എന്ന് എം.പി. പറഞ്ഞു.

താൻ സൈക്കിൾ ചവിട്ടിയ വീഡിയോയും ലോക്‌സഭയിലെ കോൺഗ്രസ്‌ നേതാവ്‌ അധ്‌Iർ രഞ്ജൻ ചൗധരിയുമായി സമരത്തിൽ പങ്കെടുത്ത ഫോട്ടോയും നവമാധ്യമങ്ങളിൽ ഉൾപ്പടെ തെളിവായുള്ളപ്പോൾ ഇത്തരമൊരു പരാമർശം നടത്തിയത്‌ എപ്പോൾ അസത്യം പറഞ്ഞാലും അതിന്റെ ആനുകൂല്യം തനിക്കു ലഭിക്കും എന്നു സതീശൻ കരുതുന്നതുകൊണ്ടാകാം.

സതീശന്റെ ദേശീയ നേതാവും കേരളത്തിൽ നിന്നു എം.പി.യായിട്ടുകൂടി സഭയിൽ വല്ലപ്പോഴും മാത്രം ഹാജരാകുന്ന രാഹുൽ ഗാന്ധി ഈ സഭാകാലയളവിൽ എപ്പോഴെങ്കിലും പെട്രോളിയം വിലവർദ്ധനവിനെപ്പറ്റി സംസാരിക്കാൻ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറാകണമെന്നും എ.എം.ആരിഫ്‌ എം.പി.ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്റെ വസ്തുതാവിരുദ്ധമായ പ്രസ്താവന സഭാരേഖകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്‌ നിയമസഭ സ്പീക്കർ എം.ബി.രാജേഷിനും എം.പി.കത്ത്‌ നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News