പ്രീ വെഡ്ഡിംഗ് ഷൂട്ടിനിടെ ഡാം തുറന്നു; നവ വരനും വധുവും ഡാമിലെ പാറക്കെട്ടില്‍ കുടുങ്ങി

പ്രീ വെഡ്ഡിംഗ് ഷൂട്ടിനിടെ ഡാം തുറന്നപ്പോള്‍ പ്രതിശ്രുത വരനും വധുവും ഡാമിലെ പാറക്കെട്ടില്‍ കുടുങ്ങി. മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയ പ്രതിശ്രുത വധൂവരന്‍മാരെ രക്ഷപ്പെടുത്തിയത്. ഇവര്‍ക്കൊപ്പം മറ്റു രണ്ടുപേരും പാറയില്‍ കുടുങ്ങിയിരുന്നു. രാജസ്ഥാനിലാണ് സംഭവം.

ചിത്തോര്‍ഗഡിലെ ചുലിയ വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു ഫോട്ടോഷൂട്ട്. ഫോട്ടോഷൂട്ട് തുടങ്ങി നിമിഷങ്ങള്‍ക്കകം അധികാരികള്‍ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് ഫോട്ടോഗ്രാഫര്‍ പാറയുടെ മുകളില്‍നിന്ന് മാറിയെങ്കിലും അദ്ദേഹത്തിന്റെ കാമറ വെള്ളത്തില്‍ നഷ്ടമായി.

ചൊവ്വാഴ്ച രാവിലെയാണ് റാണ പ്രതാപ് സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതെന്ന് എസ്.എച്ച്.ഒ രാജാറാം ഗുര്‍ജാര്‍ പറഞ്ഞു. അതിന്റെ ഫലമായി ചുലിയ വെള്ളച്ചാട്ടത്തില്‍ വെള്ളം ഉയര്‍ന്നു. അതേസമയം 29കാരനായ ആശിഷ് ഗുപ്തയും 27കാരിയായ ശിഖയും പ്രീ വെഡ്ഡിങ് ഷൂട്ടിനായി പാറയുടെ മുകളിലായിരുന്നു. സുഹൃത്തുക്കളായ ഹിമാന്‍ഷുവും മിലാനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം ഇവര്‍ നിന്നിരുന്ന പാറയുടെ സമീപം വെള്ളം ഉയരുകയായിരുന്നു.

ഇവര്‍ക്ക് പാറയില്‍നിന്ന് കരയിലേക്ക് വരാന്‍ സാധിച്ചില്ല. തുടര്‍ന്ന് പൊലീസും സുരക്ഷ സേനയും മൂന്നുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനുശേഷം ഇവരെ കരക്കെത്തിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News