ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 2014ൽ; രാജ്യദ്രോഹ പരാമർശം നടത്തിയതിന് കങ്കണയ്ക്ക് നേരെ കേസെടുക്കണമെന്ന് ആം ആദ്മി പാർട്ടി

രാജ്യദ്രോഹപരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് നടി കങ്കണ റണാവത്തിനെതിരെ കേസ് എടുക്കണമെന്ന് ആം ആദ്മി പാർട്ടി. നടിക്കെതിരെ നടപടി ആവശ്യപ്പെട്ട് എഎപി മുംബൈ പൊലീസിൽ പരാതി നൽകി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014-ൽ ആണെന്നും, 1947-ൽ ലഭിച്ചത് ഭിക്ഷയാണെന്നും കങ്കണ പറഞ്ഞിരുന്നു. ഈ പരാമർശത്തിനെതിരെയാണ് എഎപി പരാതി നൽകിയത്.

”സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” കങ്കണ പറഞ്ഞു.

നടിയുടെ പ്രസ്താവന രാജ്യദ്രോഹവും പ്രകോപനപരവുമാണെന്ന് എഎപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗം പ്രീതി ശർമ്മ മേനോൻ ആരോപിച്ചു. ഐപിസി സെക്ഷൻ 504, 505, 124 എ പ്രകാരം രാജ്യദ്രോഹപരവും പ്രകോപനപരവുമായ പ്രസ്താവനകൾക്ക് റണാവത്തിനെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രസ്താവനയെ എഎപി ശക്തമായി അപലപിക്കുന്നു എന്നും പ്രീതി ട്വീറ്റിൽ കുറിച്ചു.

അതേസമയം, കങ്കണ റണാവത്തിന്റെ പരമാര്‍ശത്തിനെതിരെ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി രംഗത്തുവന്നിരുന്നു. കങ്കണയുടെ പരാമര്‍ശത്തെ ഭ്രാന്ത് എന്നാണോ രാജ്യദ്രോഹമെന്നാണോ വിളിക്കേണ്ടതെന്ന് വരുണ്‍ ഗാന്ധി ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News