യുവാവിനെ ചുമലിലേറ്റി വനിതാ എസ്‌ഐ: പ്രളയഭീതിയില്‍ വിറങ്ങലിച്ച ചെന്നൈയിലെ ഉള്ളുതൊടും കാഴ്ച

ചെന്നൈയിലെ പ്രളയത്തില്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ക്കിടയില്‍ സഹാനുഭൂതിയുടെയും സഹജീവി സ്‌നേഹത്തിന്റെയും മറ്റൊരു മാതൃകാപരമായ കാഴ്ചകൂടി.

നിര്‍ത്താതെ പെയ്യുന്ന മഴ ചെന്നൈയെ വിറപ്പിച്ചപ്പോള്‍ വെള്ളം കയറിയ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ രാജേശ്വരിയുടെ ധീരമായ ഇടപെടലാണിപ്പോള്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്.

ശ്മശാനത്തില്‍ അബോധാവസ്ഥയില്‍ കിടന്ന ആളിനെ രാജേശ്വരി ഒറ്റയ്ക്ക് ചുമലിലേറ്റി ആശുപത്രിലേക്ക് ഓട്ടോയില്‍ കയറ്റിവിടുന്ന വീഡിയോ ആണ് വൈറലായത്.

രാവെളുക്കുവോളം പെയ്ത മഴയില്‍ ഒറ്റപ്പെട്ടുപോയി അബോധാവസ്ഥയിലായ ശ്മശാനം ജീവനക്കാരനെയാണ് പൊലീസ് ഉദ്യോഗസ്ഥയുടെ ധീരമായ പ്രവര്‍ത്തിയിലൂടെ രക്ഷപ്പെടുത്താനായത്. പ്രകൃതി ദുരന്ത വേളകളിലെല്ലാം രക്ഷാസേനയോടൊപ്പം പ്രവൃത്തിക്കുന്ന ഊര്‍ജ്വസ്വലയായ ഉദ്യോഗസ്ഥയാണ് രാജേശ്വരി.

തമിഴ്‌നാടിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇപ്പോഴും മഴ തുടരുകയാണ്. 14 പേരാണ് ഇതിനോടകം മഴക്കെടുതികളില്‍ ജീവന്‍ വെടിഞ്ഞത്. ചെന്നൈ അടക്കമുള്ള പ്രദേശങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News