മരക്കാര്‍ ഡിസംബര്‍ 2 ന് തീയേറ്ററില്‍

മരക്കാർ ഡിസംബർ രണ്ടിന് തീയറ്ററിൽ റിലീസ് ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം. സിനിമയുടെ നിർമാതാവ് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും വിട്ടുവീഴ്ചയ്ക്ക് തയാറായെന്ന് മന്ത്രി. റിലീസിന് ഒരു ഉപാധിയുമില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ പ്രേക്ഷകർക്കും തീയറ്ററുടമകൾക്കും സന്തോഷിക്കാവുന്നതും ആശ്വാസിക്കാവുന്ന തീരുമാനം മാരത്തൺ ചർച്ചകൾക്കൊടുവിലാണ് യാഥാർത്ഥ്യമായത്. മന്ത്രി സജി ചെറിയാൻ സിനിമയുടെ നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരും തീയറ്റർ ഉടമകളും നിർമ്മാതാക്കളുടെ സംഘടനയുമായും ഒത്തുതീർപ്പ് ചർച്ച നടത്തി. എല്ലാ സിനിമകളും തിയറ്ററില്‍ റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.

സിനിമകൾ തീയറ്ററിൽ എത്തിയില്ലെങ്കിൽ സർക്കാരിനും വലിയ നഷ്ടമുണ്ടാകും. സിനിമാ മേഖലയെ സംരക്ഷിക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ട് പോകുന്നത്. സിനിമാ മേഖലയിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരികയാണ് ലക്ഷ്യം.

സിനിമാ ടിക്കറ്റിൻ മേലുള്ള വിനോദനികുതി ഡിസംബർ 31വരെ ഒ‍ഴിവാക്കിയതിലും കെട്ടിടനികുതി കുറച്ചതുംഒരു ഡോസ് വാക്സിൻ എടുത്തവർക്ക് തീയറ്ററിൽ പ്രവേശനം അനുവദിച്ചതടക്കമുള്ള സിനിമാ മേഖലയ്ക്ക് പ്രഖ്യാപിച്ച ഇളവുകളുടെ ഉത്തരവും പുറത്തിറങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here