കണ്ണുരുട്ടി ഭയപ്പെടുത്തി ആവരുത് പാരന്റിംഗ്; ധൈര്യം നല്‍കി ചേര്‍ത്ത് നിര്‍ത്തി ആകണം; ശ്രീനിവാസന്‍ മക്കളെ വളര്‍ത്തുന്നത് കണ്ടു പഠിക്കൂ-ആര്യന്‍

വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീനിവാസനും കുടുംബവും കൈരളി ടി വിയ്ക്കു നല്‍കിയ ഇന്റര്‍വ്യൂ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു. അന്ന് വളരെ ചെറുപ്പമായിരുന്ന ധ്യാന്‍ ശ്രീനിവാസന്‍ അച്ഛന്‍ ശ്രീനിവാസന്റേയും അമ്മയുടേയും സാന്നിദ്ധ്യത്തില്‍ തനിക്ക് നവ്യാനായരെ ഇഷ്ടമായിരിന്നുവെന്നും വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടായിരിന്നുവെന്നും പറഞ്ഞ കമന്റുകളെ ട്രോളന്‍മാര്‍ ഏറ്റെടുക്കുകയും ചെയ്തു. വിനീത് ശ്രീനിവാസനും ഈ ഇന്‍ര്‍വ്യൂല്‍ ഓപ്പണായിട്ട് പല കാര്യങ്ങളും സംസാരിക്കുന്നുണ്ട്

സ്വന്തം മാതാപിതാക്കളുടെ സാന്നിദ്ധ്യത്തില്‍ പോലും വെട്ടുത്തുറന്ന്
സംസാരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ചലച്ചിത്ര പ്രവര്‍ത്തകന്‍ ആര്യന്‍ കൃഷ്ണ മേനോന്‍.  അഭിമുഖത്തില്‍ ആകര്‍ഷിച്ച ഒരു കാര്യം ശ്രീനിവാസനും ഭാര്യയും മക്കള്‍ക്ക് നല്‍കുന്ന സ്‌പേസ് ആണെന്ന് ആര്യന്‍ കുറിക്കുന്നു. ഈ കാലത്ത് പോലും സ്വകാര്യമായിട്ട് ആണെങ്കിലും എത്ര വീടുകളില്‍ മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ ഇരുന്ന് സ്വതന്ത്രമായി, ഭയമില്ലാതെ ഇങ്ങനെ ഉള്ളു തുറന്ന് എക്‌സ്പ്രസ് ചെയ്യാന്‍ കഴിയുംമെന്നും ആര്യന്‍ ചോദിക്കുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്.

ആര്യന്‍ തന്റെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചൊക്കെ എഴുതുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്

ആര്യന്റെ ഫേസ്ബുക്ക് കുറിപ്പ്

കൈരളി TV യുടെ YouTube ചാനലില്‍ നടന്‍ ശ്രീനിവാസന്‍ സാറിന്റേയും കുടുംബത്തിന്റേയും പഴയ ഒരു interview കാണുകയായിരുന്നൂ. അതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഒരു കാര്യം ആ parents മക്കള്‍ക്ക് നല്‍കുന്ന space ആണ്. ആ parents മക്കള്‍ക്ക് നല്‍കുന്ന respect ആണ്. മക്കളായ വിനീത് ശ്രീനിവാസന്റേയും, ധ്യാന്‍ ശ്രീനിവാസന്റേയും സംസാരത്തില്‍ നിന്ന് തന്നെ അത് മനസ്സിലാക്കാം. ഈ കാലത്ത് പോലും – സ്വകാര്യമായിട്ട് ആണെങ്കിലും എത്ര വീടുകളില്‍ മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ മുന്നില്‍ ഇരുന്ന് സ്വതന്ത്രമായി, ഭയ മില്ലാതെ ഇങ്ങനെ ഉള്ള് തുറന്ന് express ചെയ്യാന്‍ കഴിയും?
അപ്പോഴാണ് ആ കാലത്ത് image ഒക്കെ ഒരുപാട് bisect ചെയ്ത് trisect ചെയ്ത് നോക്കപ്പെടുന്ന ഒരു industry യില്‍ നിന്നും ഉള്ള ഒരാളുടെ രണ്ട് മക്കള്‍ ഒരു സങ്കോചവും ഇല്ലാതെ ഭയമില്ലാതെ വെട്ടി തുറന്ന് സംസാരിക്കുന്നത്.

അത്രയും respect നല്‍കിയാണ് ആ മാതാപിതാക്കള്‍ മക്കളുടെ അഭിപ്രായങ്ങള്‍ ചോദിക്കുന്നത്. മക്കളുടെ രസകരമായ കൊച്ച് കൊച്ച് teasings എത്ര മനോഹരമായി – പൊട്ടിച്ചിരിച്ചാണ് അവര്‍ സ്വീകരിക്കുന്നത്! എത്ര സഹിഷ്ണുതയോടെയാണ് ആ മാതാപിതാക്കള്‍ അവരെ കേള്‍ക്കുന്നത്ധ്യാന്‍ അച്ഛന്റെ ഇഷ്ടപ്പെടാത്ത സിനിമകളെ കുറിച്ച് പറയുന്നൂ, തനിക്ക് ഇഷ്ടം തോന്നിയിട്ടുള്ള – കല്ല്യാണം കഴിക്കണം എന്ന് തോന്നിയിട്ടുള്ള സിനിമ നടിയുടെ പേര് പങ്ക് വെക്കുന്നൂ. വിനീത് ശ്രീനിവാസന്‍ അച്ഛന്റെ സിഗററ്റ് വലി ശീലത്തിലുള്ള തന്റെ അതൃപ്തിയെ കുറിച്ച് പറയുന്നൂ. അങ്ങനെ മാതാപിതാക്കളോട് പോലും വിമര്‍ശ്ശനാത്മകമായി സംസാരിക്കാന്‍ അതും ലോകം മുഴുവന്‍ കാണുന്ന ടിവി ചാനലിന്റെ മുന്നില്‍ ഇങ്ങനെ കലര്‍പ്പില്ലാതെ അവനവനെ express ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നത് ആ parenting ന്റെ മികവായി ഞാന്‍ കാണുന്നൂ.

എല്ലാ മക്കള്‍ക്കും ഈ ഒരു space and respect ലഭിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നൂ. അത് മക്കളോട് നമ്മള്‍ കാണിക്കുന്ന ഒരു ഔദാര്യമല്ല.
അത് അവരുടെ അവകാശമാണ്. കണ്ണുരുട്ടി ഭയപ്പെടുത്തി ആവരുത് parenting. ധൈര്യം നല്‍കി ചേര്‍ത്ത് നിര്‍ത്തി ആകണം parenting.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel