
കേരളത്തിന്‍റെ വികസനം തടസപ്പെടുത്താന്‍ പ്രതിപക്ഷശ്രമമെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. അക്രമോത്സുകമായ ബി ജെ പി ശൈലിയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറി. വിലക്കയറ്റം ഉണ്ടാക്കുന്ന കേന്ദ്ര നയങ്ങള്‍ക്കെതിരെ ഈമാസം 16ന് 210 കേന്ദ്രങ്ങളില്‍ സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കും. ഇന്ധന വിലയില്‍ കേന്ദ്രം വര്‍ധിപ്പിച്ച തുക മുഴുവന്‍ കുറയ്ക്കണമെന്നും വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
കേരളത്തിന്റെ വികസനം തടസപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സെമി സ്പീഡ് റെയില്‍വെയിലും ശബരിമല വിമാനത്താവള പദ്ധതിക്കും എതിരായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. അക്രമോത്സുകമായ ബി ജെ പി ശൈലിയിലേക്ക് കേരളത്തിലെ കോണ്‍ ഗ്രസ് മാറിയെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
പെട്രോള്‍ ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കുന്നത് കേന്ദ്രമാണ്. കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ ആനുപാതികമായ കുറവ് കേരളത്തിലും ഉണ്ടാകും. വര്‍ദ്ധിപ്പിച്ച മുഴുവന്‍ തുകയും കേന്ദ്രം കുറയ്ക്കണമെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
മരം മുറി വിവാദത്തില്‍ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ എടുത്തത്. .സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ നിലപാട് ആര് സ്വീകരിച്ചാലും സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. അതിവൈകാരികതയല്ല വ്യക്തതയാണ് വേണ്ടത്. വ്യക്തമായ നിലപാട് ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here