ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബേക്കര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി അല സല്‍മ

രുചിയൂറും കേക്കുകള്‍ ഉണ്ടാക്കി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബേക്കര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി് ആലപ്പുഴ സ്വദേശിയായ അഞ്ചാം ക്ലാസുകാരി അല സല്‍മ. ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അല സല്‍മ.

പവര്‍ഹൗസ് വാര്‍ഡില്‍ കൊച്ചിങ്ങാംപറമ്പില്‍ റിയാസിന്റെയും ഷെറീനയുടെയും മകളാണ്. കഴിഞ്ഞ വര്‍ഷമാണ് അല സല്‍മ കേക്കുണ്ടാക്കാന്‍ തുടങ്ങിയത്. അമ്മ ഷെറീനയില്‍ നിന്നാണ് കേക്ക് നിര്‍മാണം പഠിച്ചത്. അല സല്‍മയുടെ കേക്കിന് ആവശ്യക്കാര്‍ ഏറെയാണ്.

കൂട്ടുകാരുടെയും ബന്ധുക്കളുടെയുമെല്ലാം ജന്മദിനാഘോഷങ്ങള്‍ക്ക് കേക്ക് ഉണ്ടാക്കി നല്‍കുന്നതും ഈ കൊച്ചു മിടുക്കിയാണ്. ഇതുവരെ 25 ലധികം കേക്കുകള്‍ നിര്‍മിച്ചുകഴിഞ്ഞു. കേക്ക് നിര്‍മാണത്തിനു പുറമേ ബോട്ടില്‍ ആര്‍ട്ട്, ചിത്രരചന എന്നിവയിലും മികവു പുലര്‍ത്തുന്ന അല സല്‍മ യൂട്യൂബ് ചാനല്‍ തുടങ്ങാനുള്ള പ്ലാനിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News