
മണ്ണാർക്കാട് കുന്തിപ്പുഴ ഭാഗത്തുനിന്നും വാഹന പരിശോധനക്കിടെ യുവാക്കളിൽ നിന്നും എം ഡി എം എ പിടികൂടി. നായാടി കുന്ന് വൈശ്യൻ വീട്ടിൽ മുഹമ്മദ് ഫാസിൽ, ചങ്ങലീരി പാലക്കുളം വീട്ടിൽ മുഹമ്മദ് നിഷാദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
4 ഗ്രാം എം ഡി എം എ യാണ് പോലീസ് പിടികൂടിയത്.മാർക്കറ്റിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്നുണ്ടെന്ന് മണ്ണാർക്കാട് പോലീസ് ഇൻസ്‌പെക്ടർ കെ ആർ ജെസ്റ്റിൻ പറഞ്ഞു.
ഇവരിൽ നിന്നും ചെറിയ അളവിലുള്ള വസ്തുക്കൾ തൂക്കുന്ന ഇലക്ട്രിക് ത്രാസും കണ്ടുകിട്ടിയിട്ടുണ്ട്.ഇത് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here