പെട്രോള്‍ വില; പ്രതിപക്ഷ ആരോപണത്തെ പൊളിച്ചടുക്കി മന്ത്രി കെ എന്‍ ബാലഗോപാല്‍ 

പെട്രോള്‍ വില വര്‍ധനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണത്തെ പൊളിച്ചടുക്കി മന്ത്രി കെ എന്‍ ബാലഗോപാല്‍.  പ്രതിപക്ഷ നേതാവ് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിൽ നടത്തിയ വസ്തുതാവിരുദ്ധമാണെന്നും 2011-16 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പെട്രോൾ ഡീസൽ നികുതി വരുമാനത്തിൽ 94 ശതമാനം വർധന ഉണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

വ്യക്തമായ കൻക്കുകള്‍ മന്ത്രി നിരത്തി. ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് കണക്കുകൾ ബോധ്യപ്പെട്ട് തെറ്റു തിരുത്തും എന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

ശരിയായ കണക്കുകള്‍ ഇങ്ങനെ…

പെട്രോൾ ഡീസൽ വില വർധനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഇന്ന് അവതരിപ്പിച്ച അടിയന്തരപ്രമേയത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് നടത്തിയ വാക്ക്ഔട്ട് പ്രസംഗത്തിൽ നടത്തിയ വസ്തുതാവിരുദ്ധമായ ഒരു പ്രസ്താവന ചൂണ്ടിക്കാണിക്കുകയാണ്.

2011-16 ലെ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പെട്രോൾ ഡീസൽ നികുതി വരുമാനത്തിൽ 94 ശതമാനം വർധന ഉണ്ടായെന്നും എന്നാൽ 2016- 21ലെ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ആ വർദ്ധനവ് 15 ശതമാനം മാത്രമാണെന്നുമുള്ള ധനകാര്യ മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

എന്നാൽ നമുക്ക് കണക്കുകൾ നോക്കാം.

ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്ന 2011-12 ലെ നികുതി വരുമാനം –

3138 കോടി രൂപ

ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞ 2015-16 ലെ നികുതി വരുമാനം

6100 കോടി രൂപ

വർദ്ധനവ് = 92%

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന 2016- 17 ലെ നികുതി വരുമാനം –

6876 കോടി രൂപ

ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വർഷമായ 2019-20 ലെ നികുതി വരുമാനം

7907 കോടി രൂപ

വർദ്ധനവ്= 15%

(2020-21 ൽ കോവിഡ് മഹാമാരി മൂലം ഇന്ധന നികുതി വരുമാനത്തിൽ വൻ ഇടിവ് ഉണ്ടായി. അതു കൊണ്ടാണ് മുൻ വർഷത്തെ കണക്കുകൾ എടുക്കുന്നത്)

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് കണക്കുകൾ ബോധ്യപ്പെട്ട് തെറ്റു തിരുത്തും എന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here