
മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് മരത്തിലിടിച്ച് 13 വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്ക്. തിരുനാവായ നാവാമുകുന്ദ ഹയർ സെക്കണ്ടറി സ്ക്കൂൾ ബസ്സാണ് തിരുന്നാവായ താഴത്തറ ഇറക്കത്തിൽ മരത്തിലിടിച്ചത്.
ആരുടെയും നില ഗുരുതരമല്ല. സംസ്കൃത സർവകലാശാല റോഡിലെ ഇറക്കത്തിൽ നിയന്ത്രണം വിട്ട് ഭാരതപ്പുഴയിലേക്ക് നീങ്ങാനുള്ള സാധ്യത കണ്ട ഡ്രൈവർ റോഡരികിലെ മരത്തിലേക്ക് ഇടിപ്പിച്ച് നിർത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
തിരൂർ പൊലീസ് സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here