വനിതാ ജീവനക്കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമം; യുപിയില്‍ അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍

യുപിയില്‍ വനിതാ ജീവനക്കാരിയെ ബലമായി ചുംബിക്കാന്‍ ശ്രമിച്ച അണ്ടര്‍ സെക്രട്ടറി അറസ്റ്റില്‍. ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ ഇച്ഛാ റാം യാദവ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ന്യൂനപക്ഷ ക്ഷേമവകുപ്പിലെ ജീവനക്കാരി നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ മാസമാണ് ഇച്ഛാ റാം യാദവ് യുവതിയെ കടന്ന് പിടിച്ച് ലൈംഗികമായി അതിക്രമിച്ചത്. ഓഫീസ് മുറിയില്‍ വച്ച് പ്രതി യുവതിയ ബലമായി പിടിച്ചു വച്ച് ചുംബിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി എതിര്‍ത്തിട്ടും ഇച്ഛാ റാം യാദവ് ബലമായി കടന്ന് പിടിക്കാന്‍ ശ്രമിച്ചു. ഇയാളുടെ ശല്യം സഹിക്കാനാവാതായതോടെ യുവതി തന്നെയാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സംഭവത്തിന്‍റെ  ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.  ഒക്ടോബർ 29 ന് യുവതിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും  പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാതായതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയര്‍ന്നു. ഇതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News