ഭാര്യയെ പൊതുനിരത്തില്‍ മര്‍ദിച്ചു; സൗദിയില്‍ ഭര്‍ത്താവിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍

സൗദിയില്‍ ഭാര്യയെ പൊതുനിരത്തില്‍ മര്‍ദിച്ച ഭര്‍ത്താവിനെതിരെ നിയമ നടപടിയുമായി സര്‍ക്കാര്‍. മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അധികൃതരുടെ നടപടി.

റോഡരികിലെ ഫുട്ട്പാത്തില്‍ വെച്ച് യുവതിയെ ഒരാള്‍ മര്‍ദിക്കുന്നതും സമീപത്തെ മതിലിലേക്ക് പിടിച്ച് തള്ളുന്നതുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയില്‍ ഉണ്ടായിരുന്നത്.

സംഭവത്തിന് സാക്ഷികളായിരുന്ന ആരോ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്‍ക്കുകയായിരുന്നു. നിരവധിപ്പേര്‍ വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ ഇത് പ്രചരിപ്പിക്കുകയും ചെയ്‍തു.

വീഡിയോ ശ്രദ്ധയില്‍പെട്ടതോടെ സൗദി സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടങ്ങി. മദീനയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് തിരിച്ചറിയുകയും ദമ്പതികളെ കണ്ടെത്തുകയുമായിരുന്നു. ഇരുവര്‍ക്കുമിടയിലെ തര്‍ക്കമാണ് നടുറോഡിലെ മര്‍ദനത്തില്‍ കലാശിച്ചതെന്ന് കണ്ടെത്തി.തുടര്‍ന്ന് പൊലീസ് നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News