ദുൽഖറിന്റെ ‘കുറുപ്പ്’ ഗൾഫ് നാടുകളിൽ റിലീസ് ചെയ്തു

ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമ ഗൾഫ് നാടുകളിൽ റിലീസ് ചെയ്തു . ദുബായ് മാളിൽ ദുൽഖർ സൽമാന് ആവേശകരമായ സ്വീകരണം ഒരുക്കിയാണ് ആരാധകർ സിനിമയെ വരവേറ്റത് .

ദുബായ് മാളിൽ റെഡ് കാർപെറ്റ് ഒരുക്കിയാണ് ദുൽഖർ സൽമാനെ ആരാധകർ സ്വീകരിച്ചത് .ദുബായ് മാളിലെ റീൽ സിനിമാസിൽ സിനിമ റിലീസ് ചെയ്തു .പ്രവാസലോകത്തെ മലയാളികൾ ഉൾപ്പെടെയുള്ളവർ നൽകുന്ന സ്വീകരണത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ദുൽഖർ സൽമാൻ കൈരളി ന്യൂസിനോട് പറഞ്ഞു . ഏറെക്കാലമായി കാത്തിരിക്കുന്ന കുറുപ്പ് സിനിമയിൽ വലിയ പ്രതീക്ഷയുണ്ടെന്നും ദുൽഖർ സൽമാൻ പറഞ്ഞു .

കുറുപ്പ് സിനിമയിൽ അഭിനയിച്ച നടി ശോഭിത ധൂലി പാലയും ദുബായ് മാളിലെ റീൽ സിനിമാസിൽ എത്തിയിരുന്നു .കഴിഞ്ഞ ദിവസം ദുബായ് ബുർജ് ഖലീഫയിൽ കുറുപ്പ് സിനിമയുടെ ടീസർ പ്രദർശിപ്പിച്ചത് ലോകമാകെ ശ്രദ്ധ നേടിയിരുന്നു . ഗൾഫ് രാജ്യങ്ങളിലെ നിരവധി തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട് .

ഏറെ കാലത്തിനു ശേഷം ഒരു ബിഗ് ബജറ്റ് മലയാള സിനിമ കൂടി ഗൾഫിൽ റിലീസിന് എത്തിയതിന്റെ ആവേശത്തിലാണ് ഗൾഫിലെ സിനിമാ പ്രേമികൾ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here