ദുൽഖർ ചിത്രം കുറുപ്പ് തിരശീലയിൽ തെളിഞ്ഞു. മലയാള ചലച്ചിത്ര പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ദുൽഖറിന്റെ കുറുപ്പിനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് മലയാളക്കര. രാവിലെ എട്ട് മണിക്കാരംഭിക്കുന്ന പ്രദർശനത്തിനായി തീയറ്ററിൽ ആവേശ പൂരമാണ് കാണാൻ സാധിക്കുന്നത്.
സ്റ്റൈലൻ ലുക്കിൽ എത്തുന്ന ദുൽഖറിനെ ഏറെ ആവേശത്തോടെയായിരിക്കും പ്രേക്ഷകർ സ്വീകരിക്കുക എന്നത് തീർച്ചയാണ്. നീണ്ട ഒരിടവേളയ്ക്കു ശേഷം തീയറ്ററുകളിൽ മലയാള ചിത്രം പ്രദർശനം ആരംഭിക്കുമ്പോൾ ഒരുത്സവ പ്രതീതി തന്നെയായിരിക്കും കാണാൻ സാധിക്കുക.
വൈഡ് റിലീസായി 1500 കേന്ദ്രങ്ങലിലാണ് ചിത്രം എത്തുന്ന്. കേരളത്തിൽ മാത്രം 450 ഇടങ്ങളിലാണ് റീലീസ്. ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ,ഹിന്ദി, കന്നഡ ഭാഷകളിലും മൊഴിമാറ്റി എത്തുന്നുണ്ട്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ കഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരർ കാത്തിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.