റഫേൽ ഇടപാട്; അഴിമതി മൂടിവച്ചു, ബിജെപി സർക്കാരിനെതിരെ കോൺഗ്രസ്

റഫേൽ ഇടപാടിൽ ബിജെപി സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ രാജ്യ സുരക്ഷ അപകടത്തിലാക്കി എന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു. അഴിമതി മൂടി വെക്കാൻ മോദി സർക്കാരും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സിബിഐയും ചേർന്ന് പ്രവർത്തിച്ചതായും പവൻ ഖേര കുറ്റപ്പെടുത്തി.

റഫേൽ ഇടപാടിൽ നിർണായക തെളിവുകൾ സിബിഐക്ക് ലഭിച്ച സാഹചര്യത്തിൽ അന്നത്തെ സിബിഐ ഡയറക്റ്റർ ആയിരുന്ന അലോക് വർമയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്ത കേന്ദ്ര സർക്കാരിൻ്റെ നടപടിയെ ആണ് കോൺഗ്രസ് വിമർശിക്കുന്നത്. തെളിവ് ലഭിച്ച രാത്രി തന്നെ അലോക് വർമയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയ ബിജെപി സർക്കാർ, ദില്ലി പൊലീസിനെ ഉപയോഗിച്ച് തെളിവ് കണ്ടെത്താൻ സിബിഐ ആസ്ഥാനം റെയ്ഡ് ചെയ്തെന്നും പവൻ ഖേര ആരോപിച്ചു.

പതിനായിരക്കണക്കിന് രൂപ രാജ്യത്തിന് നഷ്ടം വരുത്തിയ ബിജെപി സർക്കാർ വ്യോമ സേനയുടെ കരുത്ത് നശിപ്പിച്ചത് വഴി രാജ്യ സുരക്ഷയെയാണ് അപകടത്തിൽ ആക്കിയത്. സിബിഐ ഇഡി എന്നീ ഏജൻസികളെ കൂട്ട് പിടിച്ച് മോദി സർക്കാർ റാഫേൽ അഴിമതി മൂടിവെക്കാൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു.

126 വിമാനങ്ങൾ വാങ്ങാൻ കഴിയുന്നിടത്ത് അമിത വില നൽകി 36 വിമാനങ്ങൾ മാത്രം വാങ്ങിയ മോദി സർകാർ അധികമായി ദാസോ ഏവിയേഷൻസിന് നൽകിയ നാല്പത്തി ഒരായിരം കോടി രൂപയുടെ കണക്ക് ജനങ്ങളോട് പറയണം എന്നും ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News