കെ റെയിൽ; ഗ്യാരണ്ടി നിൽക്കാൻ സംസ്ഥാനം തയ്യാർ

കെ റെയിലിനായി കേന്ദ്രം പണം മുടക്കില്ലെന്ന് വാർത്തകൾ വരുന്ന സാഹചര്യത്തിലാണ് കേരളത്തിൻ്റെ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വൻ കുതിച്ച് ചാട്ടത്തിന് വഴി മരുന്നിടുന്ന കെ റെയിൽ വായ്പ്പക്ക് ഗ്യാരണ്ടി നിൽക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചത്.

സംസ്ഥാത്തിന് വേണ്ടി ഗതാഗത സെക്രട്ടറി കെ ആർ ജ്യോതി ലാൽ ആണ് സംസ്ഥാന സർക്കാരിൻ്റെ ഉറപ്പ് കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചത്. പദ്ധതിക്ക് തത്വത്തിൽ കേന്ദ്ര റെയിൽ മന്ത്രാലയത്തിൻ്റ അംഗീകാരം ലഭിച്ചതോടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.

63 ,941 കോടി ചിലവ് വരുന്ന പദ്ധതിക്ക് വിദേശ വായ്പ്പ ഏജൻസികളിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ എടുക്കാനാണ് ഉദ്ദേശിക്കുന്നത്. 33,700 കോടിയോളം രൂപ വായ്പ്പ എടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ആര് ഗ്യാരണ്ടി നിൾക്കും എന്ന വലിയ ചോദ്യത്തിന് ഇതോടെ ഉത്തരം ആകുകയാണ്. പൂർണ്ണമായും പരിസ്ഥിതി സൗഹാർദ്ദ നിർമ്മിതിയാവും കെ റെയിലുമായി ബന്ധപ്പെട്ട് ഉണ്ടാവുക എന്നും ജ്യോതിലാലിൻ്റെ കത്തിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്.

അതേസമയം, 529.45 കിലോ മീറ്റർ ദൈർഘം ഉള്ള കെ റെയിൽ പാത 11ജില്ലകളിലൂടെ ആണ്കടന്ന് പോകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News