പ്രവാസികളുടെ പണം തട്ടി, പ്രളയ സഹായം മുക്കി; വയനാട്ടിലെ ലീഗ് നേതാക്കളുടെ അഴിമതികൾ എണ്ണി പറഞ്ഞ് പ്രവർത്തകർ

വയനാട്ടിലെ ലീഗ് നേതാക്കളുടെ അഴിമതികൾ എണ്ണി പറഞ്ഞ് പ്രവർത്തകർ. നേതൃത്വത്തിനെതിരെ വയനാട്ടിലെ മുസ്‍ലീം ലീഗ് പ്രവർത്തകർ നോട്ടീസ് വിതരണം ചെയ്‌തു.

ലീഗ്‌ നേതാക്കൾ സൂപ്പർ മാർക്കറ്റ്‌ തുടങ്ങി പ്രവാസികളുടെ പണം തട്ടിയെന്നും നേതാക്കൾ റിയൽ എസ്റ്റേറ്റ്‌ തട്ടിപ്പുകാരാണെന്നുമുള്ള ഗുരുതര ആരോപണമാണ് നോട്ടീസിലുള്ളത്.

അഴിമതിക്കെതിരെ പ്രവർത്തിക്കുന്നവരെ ലീഗ് നേതൃത്വം അപമാനിക്കുന്നുവെന്നും പ്രവാസികളുടെ പ്രളയ സഹായവും നേതാക്കൾ മുക്കിയെന്നും നോട്ടീസിൽ പറയുന്നു.

അതേസമയം നേതൃത്വത്തിലെ സഹോദരങ്ങൾ ഫാം തുടങ്ങാൻ വൻ പണം പിരിവ് നടത്തിയെന്നും പ്രവാസികളായ ലീഗ്‌ അണികളെ പറ്റിച്ചുവെന്നും ആരോപണമുണ്ട് . കെ എം സി സി ഫണ്ടുകളിൽ നേതാക്കൾ നടത്തുന്നത്‌ വൻ വെട്ടിപ്പെന്നും നോട്ടീസിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News