നാല് വയസ്സുകാരിയെ പീഡിപ്പിച്ചയാളിന് ജീവപര്യന്തം

നാല് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി അറസ്റ്റിലായി 30 ദിവസത്തിനുള്ളില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. പോക്‌സോ സ്‌പെഷ്യല്‍ കോടതി സ്‌പെഷ്യല്‍ ജഡ്ജി പിഎസ് കലയാണ് പ്രതിയായ അജയ് നിഷാദിന്(39) മരണം വരെ തടവുശിക്ഷ വിധിച്ചത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാള്‍ കേസില്‍ ഒക്ടോബര്‍ 13നാണ് അറസ്റ്റിലാകുന്നത്. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ ഇയാള്‍ ഒക്ടോബര്‍ 12നാണ് നാല് വയസ്സുകാരിയെ സച്ചിന്‍ ജിഐഡിസി പ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്.

പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ ആളൊഴിഞ്ഞ പ്രദേശത്തുനിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. 10 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അഞ്ച് ദിവസത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ചു. ഇത്രയും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്നത് ഗുജറാത്ത് കോടതിയുടെ ചരിത്രത്തില്‍ ആദ്യമാണെന്ന് പ്രൊസിക്യൂഷന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News