പാലക്കാട് കൽപാത്തി രഥോത്സവം; സർക്കാർ തീരുമാനം ഇന്ന്

പാലക്കാട് കൽപാത്തി രഥോത്സവ നടത്തിപ്പിനുള്ള പ്രത്യേക അനുമതിയിൽ സർക്കാർ തീരുമാനം ഇന്നറിയാം. രഥപ്രയാണമടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചാകും പ്രത്യേക അനുമതി ലഭിക്കുക. തൃശൂർ പൂരം മാതൃകയിൽ രഥോത്സവത്തിന് പ്രത്യേക അനുമതി വേണമെന്നാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൽപാത്തി രഥോത്സവത്തിൻറെ പ്രധാന ചടങ്ങുകളിലൊന്നാണ് രഥപ്രയാൺ. ഇതിന് ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിട്ടിയും കോവിഡ് പശ്ചാത്തലത്തിൽ അനുമതി നിഷേധിച്ചതോടെയാണ് മലബാർ ദേവസ്വം ബോർഡ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്.

അതേസമയം, തൃശൂർ പൂരം മാതൃകയിൽ പ്രത്യേക അനുമതിയുണ്ടായാൽ മാത്രമേ രഥപ്രയാണമടക്കമുള്ള ചടങ്ങുകൾ നടക്കൂ. ചെറിയ രഥങ്ങൾ വലിക്കാൻ മാത്രമാകും അനുമതി കിട്ടുക. രഥസംഗമം,അന്നദാനം തുടങ്ങിയവ കൊവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കാൻ ക്ഷേത്ര കമ്മിറ്റിയ്ക്കും എതിർപ്പില്ല. രഥോത്സവത്തിന് പ്രത്യേക അനുമതി ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ ഇന്നലെ ഐക്യകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News