മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്  139 അടിയായി ഉയർന്നു.  തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് വീണ്ടും കുറച്ചതോടെയാണ്  മുല്ലപ്പെരിയാറിലെ ജലനിരപ്പ്  ഉയരുന്നത്.

നിലവിൽ  സെക്കൻ്റിൽ  467   ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നേരത്തെ 900 ഘനയടി വെള്ളം കൊണ്ടുപോയിരുന്നു. മുല്ലപ്പെരിയാറിൽ 142 അടിയാണ്  അനുവദനീയമായ പരമാവധി ജലനിരപ്പ്‌ .

മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗയിൽ ജലനിരപ്പ് 69.5 അടി പിന്നിട്ടതോടെയാണ് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് കുറച്ചത്. 71 അടിയാണ് വൈഗയുടെ പരമാവധി സംഭരണ ശേഷി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here