ഇന്ത്യൻ ക്രിക്കറ്റിൽ ട്വിസ്റ്റോ! വിരാട് കോഹ്ലി ഏകദിന ടീമിന്റെ ക്യാപ്റ്റൻസി ഒഴിയാൻ സാധ്യത

ടി-20 ലോകകപ്പോടെ ഇന്ത്യൻ ടി20 ടീമിന്റെ നായക സ്ഥാനമൊഴിഞ്ഞ വിരാട് കോഹ്ലി ഏകദിനത്തിലും, ടെസ്റ്റിലും ടീമിന്റെ ക്യാപ്റ്റനായി തുടരുമെന്നായിരുന്നു സൂചനകൾ. എന്നാൽ വിരാട് കോഹ്ലി ഏകദിന ടീമിന്റെ നായക സ്ഥാനം ഒഴിയാനും, ക്യാപ്റ്റൻസിയുടെ ഭാരം ഒഴിവാക്കി വരാനിരിക്കുന്ന ടൂർണമെന്റുകളിൽ പഴയ ബാറ്റിംഗ് ഫോമിലേക്ക് തിരിച്ചെത്താനും‌ ബിസിസിഐ ആഗ്രഹിക്കുന്നുണ്ടെന്നും പറയുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നു.

“പരിമിത ഓവർ ക്രിക്കറ്റിൽ നിന്ന് കോഹ്ലിയുടെ ക്യാപ്റ്റൻസി ഭാരം ഒഴിവാക്കാനാണ് ബോർഡ് ആഗ്രഹിക്കുന്നത്. അതിലൂടെ ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കാട്ടാനും, ആ പഴയ മികച്ച ഫോമിലേക്ക് തിരിച്ചെത്താനും അദ്ദേഹത്തിന് കഴിയും.” ഇന്ത്യൻ ക്രിക്കറ്റുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

” ജനുവരി 11 ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ബൈലാറ്ററൽ പരമ്പര ആരംഭിക്കാനിരിക്കുന്നതിനാൽ ഏകദിന ടീമിന്റെ ക്യാപ്റ്റൻസിയിൽ ഉടൻ തന്നെ മാറ്റമുണ്ടായേക്കും‌. രോഹിത് ശർമ്മ‌ 50 ഓവർ ഫോർമ്മാറ്റിലും നായകനായി ചുമതലയേൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, കെ എൽ രാഹുലാകും ഉപനായകൻ.” എൻഡിടിവിയോട് സംസാരിക്കവെ ബിസിസിഐ വൃത്തങ്ങളിലൊരാൾ വ്യക്തമാക്കി.

അതേസമയം, ന്യൂസിലൻഡിനെതിരെ ഈ മാസം നടക്കാനിരിക്കുന്ന പരമ്പര മുതൽ രോഹിത് ശർമ്മയാണ് ഇന്ത്യൻ ടി20 ടീമിന്റെ നായകൻ. വിശ്രമത്തെത്തെടർന്ന് കോഹ്ലി ടീമിൽ നിന്ന് വിട്ടു നിന്നപ്പോളൊക്കെ മികച്ച പ്രകടനമായിരുന്നു ദേശീയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് പുറത്തെടുത്തത്.‌ അതുകൊണ്ടു തന്നെ പരിമിത ഓവർ ക്രിക്കറ്റിലെ രണ്ട് ഫോർമ്മാറ്റുകളിലും അദ്ദേഹത്തെ നായക സ്ഥാനം ഏൽപ്പിക്കാൻ സെലക്ടർമാർ കൂടുതൽ താല്പര്യം കാണിച്ചേക്കാമെന്നാണ് കരുതപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News