തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി. വെട്ടുകാട് പള്ളി തിരുനാള്‍ പ്രമാണിച്ചാണ് അവധി. വഴിയോരക്കച്ചവടത്തിനും കടല്‍തീരത്തെ കച്ചവടത്തിനും വിലക്കുണ്ട്.

തിരുവന്തപുരം, നെയ്യാറ്റിന്‍കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

പ്രദേശത്ത് മെഡിക്കല്‍ ടീമിന്റെ സാന്നിധ്യവും മെഡിക്കല്‍ ഹെല്‍പ്പ് ഡെസ്‌ക് സംവിധാനവും ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിക്കുകയും ചെയ്തു.

നവംബര്‍ 21 വരെയാണ് തിരുനാള്‍ ആഘോഷം. തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും. കുര്‍ബാനയ്ക്ക് ഒരു സമയം 400 പേര്‍ക്ക് പങ്കെടുക്കാം.

വിശ്വാസികളും വളണ്ടിയര്‍മാരും നിര്‍ബന്ധമായും കൊവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 100 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here