അബുദാബി ഇനിമുതൽ ‘സംഗീത നഗരം’; നാമകരണം ചെയ്ത് യുനെസ്‌കോ

അബുദാബിയെ സംഗീതനഗരമായി നാമകരണം ചെയ്ത് യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ്വര്‍ക്ക് യുനെസ്‌കോയുടെ സിറ്റി ഓഫ് മ്യൂസിക് ബഹുമതി അബുദാബിയെ തേടിയെത്തിയെത്തിയതോടെ ബ്രിട്ടനിലെ ലിവര്‍പൂള്‍, ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ്, സ്പെയിനിലെ സെവില്ല, ഇന്ത്യയിലെ ചെന്നൈ എന്നീ സംഗീത നഗരങ്ങളുടെ പട്ടികയിലേക്ക് അബുദാബിയുമെത്തി.

അബുദാബിയുടെ സാംസ്‌കാരികവും ക്രിയാത്മകവുമായ വികസനത്തിന് ശക്തിപ്പെടുത്തുന്നതാണ് യുനെസ്‌കോയുടെ ഈ അംഗീകാരമെന്നു അബുദാബി സാംസ്‌കാരിക, യുവജന മന്ത്രി നൂറാ ബിന്‍ത് മുഹമ്മദ് അല്‍ കഅബി പറഞ്ഞു. യുനെസ്‌കോ ക്രിയേറ്റീവ് സിറ്റീസ് നെറ്റ് വര്‍ക്കില്‍ അബുദാബി അംഗമായതില്‍ അഭിമാനമുണ്ടെന്നും അവര്‍ പറഞ്ഞു.

നഗരങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, നഗരങ്ങളുടെ സാംസ്‌കാരിക വികസനത്തിന് സഹായകമാകുക എന്നിവ ലക്ഷ്യമിട്ടാണ് 2004ല്‍ യുനെസ്‌കോ ഈ പദ്ധതിക്ക് തുടക്കമിട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here