ലഖിംപൂർ കർഷകഹത്യ; കേസ് തിങ്കളഴ്ച പരിഗണിക്കും

ലഖിംപൂർ കർഷകകൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളഴ്ചയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സർക്കാരിന്റെ അവശ്യ പ്രകാരം ചിഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ 15-ാം തീയതിയിലേക്ക് മാറ്റിയത്. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് യു പി സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു.

നിലവിലെ അന്വേഷണ പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തിയ ചിഫ് ജസ്റ്റിസ് അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിലെ ഫോറൻസിക് ഫലം കഴിഞ്ഞ ദിവസം അന്വേഷണ സംഘം പുറത്തു വിട്ടിരുന്നു. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര, സഹായികളായ ലത്തീഫ്, സത്യ നാരായൺ ത്രിപാഠി എന്നിവരിൽ നിന്ന് കണ്ടെത്തിയ തോക്കുകളിൽ നിന്ന് വെടിയുതിർത്തു എന്നാണ് പ്രത്യക അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഒക്ടോബർ മൂന്നിന് നടന്ന അക്രമങ്ങളിൽ കർഷകർ അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News