കല്യാണസൗഗന്ധികം തേടിപ്പോയ ഭീമനല്ല, ഈ ഭീമൻ ! ‘ഭീമന്‍റെ വഴി’ ട്രെയ്‌ലർ പുറത്തിറങ്ങി; തിയറ്റർ റിലീസ് ഡിസംബർ 3ന്

അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഭീമന്‍റെ വഴിയുടെ ട്രെയിലർ പുറത്തിറങ്ങി.

കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഷ്റഫ് ഹംസയാണ്. നിരൂപക പ്രശംസ നേടിയ തമാശ ആണ് അഷ്റഫ് ഹംസയുടെ ആദ്യചിത്രം. പ്രമുഖ നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഭീമൻ്റെ വഴി. അദ്ദേഹം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചിരിയും ആശ്ചര്യവും ഉറപ്പ് നൽകുന്ന ദൃഷ്യമികവാർന്ന രംഗംങ്ങൾ ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്.

ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമ്മാതാക്കളായി റിമ കല്ലിങ്കൽ ആഷിഖ് അബു എന്നീ പേരുകൾ ചിത്രത്തിന് പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. ഡിസംബർ 3ന് ആണ് ലോകമെമ്പാടും ഭീമൻ്റെ വഴി പ്രദർശനത്തിന് എത്തുന്നത്. കേരളത്തിൽ 130 ഓളം തിയറ്ററുകളിൽ ഭീമൻ്റെ വഴി പ്രദർശനത്തിനെത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

ജല്ലിക്കട്ട് സിനിമയിലൂടെ ഈ വർഷം നാഷണൽ അവാർഡ് നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഭീമൻ്റെ വഴി. ഇരുവരുടെയും മുൻപ് ഇറങ്ങിയ സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായൊരു സിനിമയായിരിക്കും ഭീമൻ്റെ വഴി.

സുരാജ് വെഞ്ഞറമ്മൂടിൻെറ കമിയോ വേഷം ആണ് പ്രതീക്ഷ നൽകുന്ന മറ്റൊരു കാര്യം. കുറച്ച് കാലമായി സീരിയസ് വേഷങ്ങളിൽ കണ്ടിരുന്ന സുരാജ് വെഞ്ഞാറമൂട് വീണ്ടും കോമഡി വേഷത്തിൽ വരുന്ന ചിത്രമാണ് ഭീമൻ്റെ വഴി. ചെമ്പോസ്കി മോഷൻ പിക്ചേഴ്സും ഒപിഎം സിനിമാസും ചേർന്നാണ് നിർമ്മാണം. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സംവിധായകനായ മുഹ്സിൻ പരാരി ഗാനങ്ങൾ രചിച്ചിരിക്കുന്നു. അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു.

ജിനു ജോസഫ് എന്ന നടൻ്റെ ഇതു വരെ കാണാത്ത പ്രകടനം ആണ് ട്രെയിലറിൽ ഉള്ളത്. ജിനുവിനെ കൂടാതെ ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News