ചൈനയിൽ വീണ്ടും കൊവിഡ് ഭീതി; പലയിടത്തും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് ഭീതിയില്‍ ചൈന. തലസ്ഥാന നഗരമായ ബീജിങ്ങില്‍ വിവിധയിടങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചായോയാങിലും ഹൈദിയാനിലും ആറ് കൊവിഡ് കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്.

വടക്കു കിഴക്കുള്ള ജൈലിൻ പ്രദേശത്ത് നിന്നുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കം പുലർത്തിയയാൾ ഡോങ് ചംഗിലെ റഫ്ൾസ് സിറ്റി മാൾ സന്ദർശിച്ചതിനാല്‍ അധികൃതര്‍ മാള്‍ അടപ്പിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയതിന് ശേഷം മാത്രമേ അകത്തുള്ളവരെ പുറത്തേക്ക് വിടുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു.

മാളിനകത്ത് നിരവധി പേർ കൊവിഡ് ടെസ്റ്റിന് വേണ്ടി വരി നിൽക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെ അടച്ച മാള്‍ ഇന്നും തുറന്നിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel