മുന്‍ കെ.പി.സി.സി സെക്രട്ടറി എം എ ലത്തീഫിന് സസ്‌പെഷന്‍

മുന്‍ കെ.പി.സി.സി സെക്രട്ടറിക്ക് സസ്‌പെഷന്‍. ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ തലസ്ഥാനത്തെ പ്രമുഖ നേതാവ് എം എം ലത്തീഫിനാണ് സസ്‌പെന്‍ഷന്‍. കെ.പി.സി സി ഭാരവവാഹി പട്ടികയെ ചോദ്യം ചെയ്തതിനാണ് നടപടി.

കെ പി സി സി ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്‌തെന്നാണ് ലത്തീഫിനെതിരെ ഉയരുന്ന കുറ്റാരോപണം. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നും സുധാകരന്‍ ആവസ്യപ്പെട്ടു.

അതേസമയം കെ.സുധാകരന്റെ കെപിസിസി പുനഃസംഘടന നീക്കത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയാണ്. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ദില്ലിയിലേക്ക് പോകും. അവിടെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.

പുനസംഘടന നിര്‍ത്തിവെക്കണമെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടും. സംഘടനാ തെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ച  സാഹചര്യത്തില്‍ പുനഃസംഘടന നടത്തുന്നത് ഗൂഢലക്ഷ്യത്തോടെയാണ്.

പരിചയ സമ്പന്നരായ നേതാക്കളെ  നേതൃരംഗത്തു നിന്നും ഒഴിവാക്കാന്‍  ശ്രമമെന്നും പരാതി. ഗ്രൂപ്പ് ഇല്ലെന്ന് പറഞ്ഞ് വിഡി സതീശനും സുധാകരനും പുതിയ ഗ്രൂപ്പ് ഉണ്ടാക്കി എന്നും പരാതി ഉയരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News