ഗുജറാത്തിലെ ടാപി ജില്ലയില്‍ നിയന്ത്രണം വിട്ട് ബസ് ടോള്‍ പ്ലാസയിലേക്ക് ഇടിച്ചുകയറി. ബസിലുണ്ടായിരുന്ന നാലു പേരുടെ നില ഗുരുതരം. അപകടത്തില്‍ ടോള്‍ പ്ലാസയിൽ വന്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകൾ.
ടാപി ജില്ലയിലെ സോന്‍ഗാദിലാണ് സംഭവം. സൂറത്തിലേക്ക് പോവുകയായിരുന്ന ബസാണ് ഇടിച്ചുകയറിയത്. നാല്‍പതോളം ആളുകള്‍ ബസില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയില്‍ നിന്നു വരികയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് ടോൾ പ്ലാസയിൽ ഇടിച്ചുകയറിയത്.അപകടത്തിൽ 15 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ 11 മണിക്കാണ് സംഭവം. ബസിന്‍റെ വേഗത ഡ്രൈവറിനു നിയന്ത്രിക്കാന്‍ പറ്റാത്തതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. മാണ്ടല്‍ ടോള്‍ ബൂത്തിലേക്കാണ് ബസിടിച്ചുകയറിയത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Speeding Travel bus rammed into Mandal toll plaza, 15 injured . #Gujarat #Accidentpic.twitter.com/MkaQv1CNQF
— My Vadodara (@MyVadodara) November 11, 2021
ADVERTISEMENT
ബൂത്തിനുളളില്‍ വനിതാ കാഷറെയും, മുന്‍പില്‍ രണ്ട് ഉദ്യോഗസ്ഥരെയും കാണാം. ഇവര്‍ക്കും പരുക്കേറ്റു. ടോള്‍ ബൂത്തും പൂര്‍ണമായി നശിച്ചു. ടോളിലെ മെഷീനുകളും നശിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.