ചെണ്ടമേളവും നൃത്തച്ചുവടുകളുമായി കുറുപ്പ് റിലീസ് ആഘോഷമാക്കി ആരാധകര്‍ 

തിയേറ്ററുകളെ ഇളക്കി മറിച്ച് ദുൽഖർ സൽമാൻ നായകനായ കുറുപ്പ് പ്രദർശനത്തിനെത്തി.  കൊവിഡിന് ശേഷം റിലീസ് ചെയ്യുന്ന ആദ്യ സൂപ്പർ താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുകുമാര കുറുപ്പിന്റെ കഥ പറയുന്ന ചിത്രത്തിൽ കുറുപ്പായി എത്തുന്ന ദുൽഖർ ആരാധകരെ കീഴടക്കി കഴിഞ്ഞു.

മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന സുകുമാര കുറുപ്പിനെ തിരശീലയിൽ കണ്ടതോടെ നിറഞ്ഞ കയ്യടി. കുറുപ്പായി ദുൽഖർ സൽമാൻ വേഷപ്പകർച്ചയാടിയപ്പോൾ ആരാധകർ കരഘോഷം മുഴക്കി. പിന്നെ ആവേശവും ആരവങ്ങളും. സിനിമ കണ്ടിറങ്ങിയവരുടെ വാക്കുകളിൽ ആഹ്ലാദം അലതല്ലി.

രാവിലെ 7 മണി മുതൽ തന്നെ തിയെറ്ററുകളിൽ ആരാധകർ എത്തിയിരുന്നു. ചെണ്ടമേളവും നൃത്തച്ചുവടുകളുമായി കുറുപ്പ് റിലീസ് അവർ ആഘോഷമാക്കി. കോവിഡിനെ തുടർന്ന് ആദ്യമായാണ് തിയേറ്ററുകളിൽ ഇത്രയധികം പ്രേക്ഷകർ ഒഴുകി എത്തുന്നത്. ഇതോടെ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസായി കുറുപ്പ് മാറിക്കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News