കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി ചെലവഴിച്ചത് ‘252 കോടി’

കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 252 കോടി രൂപ. അസം,പുതുച്ചേരി,തമിഴ്‌നാട്,കേരളം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ച തുകയുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് ചെലവിന്റെ വിവരങ്ങള്‍ ഉള്ളതെന്ന് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.ഇതില്‍ 60 ശതമാനത്തിനടുത്ത് ബംഗാളിലെ പ്രചാരണത്തിനു വേണ്ടിയാണ് ചെലവിട്ടത്-151 കോടി. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ചെലവിട്ടത് 154.28 കോടിയാണ്.

കേരളത്തില്‍ പ്രചാരണത്തിനായി ചെലവിട്ടിരിക്കുന്നത് 29.24 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുച്ചേരിയില്‍ 4.79 കോടി, തമിഴ്‌നാട്ടില്‍ 22.97 കോടി, അസമില്‍ 43.81 കോടി എന്നിങ്ങനെയാണ് ചെലവ് പാര്‍ട്ടികള്‍ സമര്‍പ്പിച്ചിരിക്കുന്ന കണക്കുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News