ബാലികയെ പീഡിപ്പിച്ച 60കാരന് കോടതി നല്‍കിയത് എട്ടിന്റെ പണി

ബാലികയെ പീഡിപ്പിച്ച 60കാരന് കോടതി നല്‍കിയത് എട്ടിന്റെ പണി. വാടക ക്വാര്‍ട്ടേഴ്‌സില്‍ വെച്ച് ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി ലക്കിടി പേരൂര്‍ പുത്തന്‍പുരക്കല്‍ യൂസുഫിന് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. 2019-ല്‍ പാണ്ടിക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

കുട്ടിയുടെയും കുടുംബത്തിന്റെയും പുനരധിവാസത്തിന് നടപടി സ്വീകരിക്കാന്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ പ്രത്യേക അതിവേഗ കോടതി ജഡ്ജി കെ.പി. അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.

മിഠായി നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ബാലികയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പി.പി. സപ്ന ഹാജരായി.

കേസില്‍ വിചാരണ തുടങ്ങിയശേഷം പ്രതി ഇവരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനും താമസസ്ഥലം മാറിയിട്ടും ഭീഷണിപ്പെടുത്തിയതിനും കുട്ടിയുടെ പരാതിയില്‍ കേസുകളെടുത്തിട്ടുണ്ട്. ഈ സമയത്ത് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News