കേന്ദ്രത്തിന്റെ കൊവിഡ്‌ പ്രതിരോധത്തെ വിമർശിച്ചു; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സ്ഥലം മാറ്റം

കൊവിഡ്‌ പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസറ്റിസ്‌ സഞ്ജീബ്‌ ബാനർജിയെ സ്ഥലം മാറ്റി. മേഘാലയ ഹൈക്കോടതിയിലേക്കാണ്‌ സ്ഥലം മാറ്റിയത്‌.

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെയും ഓക്സിജൻ വിതരണത്തിലടക്കമുണ്ടായിരുന്ന പിടിപ്പുകേടിനെയും 2021ലെ ഐടി ചട്ടങ്ങളിൽ മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ വിഭാവനം ചെയ്‌ത മേൽനോട്ട സംവിധാനത്തെയും അദ്ദേഹം വിമർശിച്ചിരുന്നു.

വോട്ടർമാരുടെ ആധാർ വിവരങ്ങൾ പോണ്ടിച്ചേരി തെരഞ്ഞെടുപ്പ്‌ കാലത്ത്‌ ബിജെപി തെറ്റായി ഉപയോഗിച്ചു എന്നതടക്കമുള്ള നിരീക്ഷണങ്ങളും കേന്ദ്ര സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇതിന്‌ പിന്നാലൊയാണ്‌ മേഘാലയയിലേക്ക്‌ സ്ഥലം മാറ്റികൊണ്ടുള്ള തീരുമാനം. ഇതിൽ പ്രതിഷേധിച്ച്‌ മദ്രാസ്‌ ഹൈക്കോടതിയിലെ 200 അഭിഭാഷകർ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസിന്‌ കത്തു നൽകി.

അതേസമയം, മുമ്പ്‌ മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായിരുന്ന ജസ്‌റ്റിസ്‌ വിജയ കമലേഷ് താഹില്‍രമണിയെയും മേഘാലയയിലേക്ക്‌ സ്ഥലം മാറ്റിയിരുന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച്‌ വി കെ താഹിൽരമണി രാജിവെച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here