ഇൻവിസ് മൾട്ടീമീഡീയയുടെ മിയാവാക്കി വനം മാതൃകയ്ക്ക് അന്തർദേശീയ പുരസ്കാരം

പ്രമുഖ ടൂറിസം സംരംഭകരായ ഇൻവിസ്  മൾട്ടി മീഡീയയുടെ മിയാവാക്കി വനം മാതൃകയ്ക്ക് അന്തർദേശീയ പുരസ്കാരം . തിരുവനന്തപുരം  പുളിയറ കോണത്തെ രണ്ട് ഏക്കർ സ്ഥലത്തെ പാറക്കെട്ടിൽ നടത്തിയ   സാമൂഹ്യ വനവൽക്കരണ പ്രകിയക്കാണ് വേൾഡ് ട്രാവൽ മാർട്ടിൻ്റെ അവാർഡ് ലഭിച്ചത്. ഡീ കാർബണൈസിംഗ്  ട്രാവൽ ആൻറ് ടൂറിസം ക്യാറ്റഗറിയിലാണ് വെള്ളിമെഡലിന് ഗ്രൂപ്പ് അർഹരായത്.

കരിംപാറ പുറത്ത് വിരിഞ്ഞ നാട്ടുമരങ്ങളുടെ കവിത ,  പുളിയറ കോണത്തെ  രണ്ടേക്കൽ പറമ്പിൽ വളർന്ന് നിൽക്കുന്ന മിയാ വാക്കി വനത്തെ ചെറിയ വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം .ഇൻവിസ്  മൾട്ടി മീഡീയാ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ  എം ആർ  ഹരിയുടെ പ്രകൃതിയോടുള്ള നിതാന്ത അനുരാഗത്തിൻ്റെയും , പടവെട്ടലിൻ്റെയും ആകെ തുകയാണ് ഈ പച്ചപ്പും , അതിൽ വേരാഴ്ത്തി നിൾക്കുന്ന അസഖ്യം ചെടികളും .

വർഷങ്ങൾക്ക് മുൻപ് നഗരത്തിന് പുറത്ത് കരിങ്കല്ല് മാത്രം ഉള്ള  ഈ ഭൂമി എം ആർ ഹരി വില കൊടുത്ത് വാങ്ങുമ്പോൾ അക്ഷരാർത്ഥത്തിൽ ഇതൊരു മൊട്ട കുന്നായിരുന്നു. അര കിലോമീറ്റർ താഴേക്ക് കുഴിച്ചാൽ മാത്രം വെള്ളം വരുന്ന ഈ ഭൂമിയിലാണ് ഇന്ന് അത്യപൂർവ്വ ഇനം സസ്യങ്ങളും , വൃക്ഷങ്ങളും തൊട്ടുരുമി നിൽക്കുന്നത് .

മിയാ വാക്കി എന്ന് മലയാളിക്ക് കേട്ടറിവ് മാത്രമുണ്ടായിരുന്ന കാലത്താണ് പാറപ്പുറത്ത് ചെടികൾ നട്ട് ഈ പ്രകൃതി സ്നേഹി വനം വളർത്തിയെടുത്തത് . കയ്പ്പും ചവർപ്പും മധുരവുമെല്ലാം   നിറഞ്ഞ പിന്നിട്ട കാലത്തെ പറ്റി സൃഷ്ടാവ് ഓർത്തെടുക്കുമ്പോൾ പെയ്യാൻ വെമ്പി നിൾക്കുന്ന  മഴ ഹരി നട്ട മരങ്ങളിലേക്ക്  നേർത്ത ചാറ്റലോടെ പെയ്യുന്നുണ്ടായിരുന്നു.

മിയാ വാക്കി വനത്തിൻ്റെ വശ്യതക്കപ്പുറം ഒരു അരുവി കടന്നാൽ ഒരു പാറ ക്വാറി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഒരു വശത്ത് പ്രക്യതിയെ അനിവാര്യതക്ക് വേണ്ടി മനുഷ്യൻ കാർന്ന് തിന്നുമ്പോൾ , മറ്റൊരു കരയിൽ പ്രകൃതി മരമായി പുനർജനിക്കുന്നു.  അറിഞ്ഞ് കൊണ്ട് തന്നെ  അതിൻ്റെ നിമിത്തമായി എന്നതാണ് ഹരി ഇൻവിസ് മൾട്ടീ മീഡിയാ എന്ന ടൂറിസം  സംരംഭകനെ വ്യത്യസ്ഥനാക്കുന്നത്.

നഗരത്തിൽ തന്നെ മറ്റൊരു സൗകര്യപ്രദമായ  വീടുണ്ടെങ്കിലും ആഴ്ച്ചയിൽ നാല് ദിവസം മരക്കൂട്ടങ്ങൾക്ക്  ഇടയിലുള്ള വീട്ടിൽ കഴിയാൻ  ആണ് പ്രക്യതിയാരാധകന് താൽപ്പര്യം . പാറക്കെട്ടിന് പുറത്ത്  ചെറുതെങ്കിലും മനോഹരമായ ഒരു കുഞ്ഞ് വീട് ഇവിടെ പണി കഴിപ്പിച്ചിട്ടുണ്ട് ഇദ്ദേഹം .വീടിന് ചുറ്റും മൽസ്യങ്ങൾക്ക് ഓടി കളിക്കാൻ അവരുടെ സ്വന്തം സിമ്മിംഗ് പൂളും . മലയാളികൾ മറന്ന് തുടങ്ങിയ അത്യപൂർവ്വ ഇനം ഔഷധ ചെടികൾ മുതൽ വലിയ മരങ്ങൾ വരെ ഇടതൂർന്ന് നിൾക്കുന്ന ഈ വനം

കണേണ്ട ഒരു കാഴ്ച്ച തന്നെയാണ്.  പാറപ്പുറത്ത് വിരിഞ്ഞ ഈ വനവൽക്കരണ മാത്യകക്ക് ആണ് ഈ കൊല്ലത്തെ  വേൾഡ് ട്രാവൽ മാർട്ടിൻ്റെ അന്തർദേശീയ അവാർഡ് ലഭിച്ചത്.ഡീ കാർബണൈസിംഗ്  ട്രാവൽ ആൻറ് ടൂറിസം ക്യാറ്റഗറിയിൽ ഇൻവിസ് മൾട്ടി മീഡിയയുടെ ഈ വനത്തിന് വെള്ളി മെഡൽ ലഭിച്ചപ്പോൾ , മഹാരാഷ്ട്രയിലെ ഗോവർദ്ധൻ വില്ലേജ് സ്വർണ്ണം കരസ്ഥമാക്കി . തൻ്റെ മാതൃക പിൻതുടർന്ന് നിരവധി ആളുകൾ മിയാ വാക്കി വനവൽക്ക മാതൃകയിലേക്ക് തിരിയുന്നതാണ് ഈ പരിസ്ഥിതി സ്നേഹിയെ ഇന്ന് സന്തോഷിപ്പിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News