സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിനെതിരെ കൊച്ചിയിൽ വൈദികരുടെ പ്രതിഷേധം

സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിനെതിരെ കൊച്ചിയിൽ വൈദികരുടെ പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപത ഉൾപ്പെടെ വിവിധ രൂപതകളിലെ വൈദികരാണ് കാക്കനാട്ടെ  സഭ ആസ്ഥാനത്തിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. ഇവരെ തടയാൻ ഒരു വിഭാഗം രംഗത്ത് വന്നത് സംഘർഷാവസ്ഥയ്ക്ക് കാരണമായി.

വത്തിക്കാൻ അംഗീകരിച്ച കുർബാന ക്രമത്തിനെതിരെ ആദ്യമായാണ് വൈദികർ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.സിറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻറ് തോമസിന് മുന്നിലേക്ക് വായ് മൂടിക്കെട്ടി വൈദികർ മാർച്ച് നടത്തി.

ഇതിനിടെ സഭ ആസ്ഥാനത്ത്  അണിനിരന്ന ഒരു വിഭാഗം വിശ്വാസികൾ വൈദികർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ പരസ്പരം വാക്കേറ്റമായി. ഏകപക്ഷീയമായ നിലപാടാണ് സഭ നേതൃത്വം സ്വീകരിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തണമെന്നും അല്ലാത്തപക്ഷം പ്രതിഷേധം തുടരുമെന്നും  വൈദിക സെക്രട്ടറി കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു.

എന്നാൽ വൈദികരുടെ നിലപാട് സഭയ്ക്കും വിശ്വാസികൾക്കും എതിരെയുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പൊലീസ് ഇടപെട്ടാണ് സംഘർഷം തണുപ്പിച്ചത്. വൈദികരുടെ പ്രതിനിധിസംഘം സഭ ചാൻസലർ വിൻസന്റ് ചെറുവത്തൂരിന് നിവേദനം നൽകി. ഇതിനുശേഷമാണ് ഇരുവിഭാഗവും പിരിഞ്ഞുപോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel