വിരമിച്ചശേഷവും യു.എ. ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾക്കൊരു സന്തോഷ വാര്‍ത്ത

വിരമിച്ചശേഷവും യു.എ. ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് പുതുതായി ഏർപ്പെടുത്തിയ താമസവിസക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ അധികൃതർ പ്രഖ്യാപിച്ചു. സാമ്പത്തിക നിലയുമായി ബന്ധപ്പെട്ട മൂന്നു മാനദണ്ഡങ്ങളിൽ ഒന്ന് പൂർത്തിയാകുന്നവർക്കാണ് വിസ അനുവദിക്കുക .

അപേക്ഷകന് ദശലക്ഷം ദിർഹം മൂല്യമുള്ള ഒന്നോ അതിലധികമോ സ്വത്തുക്കൾ ഉണ്ടായിരിക്കുക , അല്ലെങ്കിൽ ദശലക്ഷം ദിർഹത്തിൽ കുറയാത്ത ബാങ്ക് നിക്ഷേപം ഉണ്ടായിരിക്കുക , അല്ലെങ്കിൽ 1,80,000 ത്തിൽ കുറയാത്ത വാർഷിക സ്ഥിരവരുമാനമുള്ളയാളാവുക എന്നിവയാണ് യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത് .

വിരമിച്ചവർക്കായി പ്രത്യേക താമസവിസക്ക്  യു എ ഇ കഴിഞ്ഞ ദിവസമാണ്   അംഗീകാരം നൽകി. വിരമിക്കൽ പ്രായ പരിധിയായ 60 കഴിഞ്ഞാൽ ജോലി യിൽനിന്ന് പിരിഞ്ഞ് യു.എ.ഇയിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങണമെന്നതാണ് നിലവിലെ സ്ഥിതി .

ജോലിയിൽ നിന്നും വിരമിച്ച ശേഷവും യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ വിസ സംവിധാനം .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News