‘ഷിർദി’യിലേക്ക് ഇന്ത്യൻ റെയിൽവെ സ്പെഷ്യൽ സർവീസ്

ഇന്ത്യൻ റെയിൽവെ സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കുന്നു.’ഷിർദി യാത്ര’ എന്ന പേരിലാണ് സർവീസ് ആരംഭിക്കുന്നത്. ഡിസംബർ ഒന്നിന്​ തമിഴ്​നാട്ടിലെ മധുരൈയിൽ നിന്നാണ് ആദ്യ സർവീസ്​.

മഹാരാഷ്​ട്രയിലെ പണ്ഡാർപുർ, ഷാനി ഷിംഗ്നാപുർ, ഷിർദി, മന്ത്രാലയം തുടങ്ങിയ നാല് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെയാണ് ട്രെയിൻ കടന്നുപോവുകയെന്ന് ഇന്ത്യൻ റെയിൽവെ അധികൃതർ അറിയിച്ചു. ജിഎസ്​.ടി ഉൾപ്പടെ 7060 രൂപയാണ് ഏഴ് ദിവസത്തെ യാത്രക്ക്​ ഒരാൾക്ക് ചെലവ് വരിക.

പാക്കേജ് പ്രകാരം സ്ലീപ്പർ കോച്ചുകളിൽ നോൺ എ.സി യാത്രകളാണ് ഉണ്ടാവുക. ട്രെയിനിനു പുറമെ യാത്രക്കാർക്കുള്ള റോഡ് യാത്രകളും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനായി നോൺ എ.സി വാഹനകൾ തന്നെയാണ് ഒരുക്കുക.

കൂടാതെ വെജിറ്റേറിയൻ ഭക്ഷണം, യാത്രാ ഇൻഷുറൻസ്, എസ്കോർട്ട് എന്നിവയും സാനിറ്റൈസർ, മാസ്ക് എന്നിവ ഉൾപ്പ​ടെ സുരക്ഷ ഉറപ്പക്കാനുള്ള കിറ്റും യാത്രക്കാർക്കായി സജ്ജീകരിക്കും.

‘ശ്രീ രാമായണ യാത്ര ട്രെയിൻ ടൂർസ്’ എന്ന പേരിൽ ആത്മീയ യാത്ര പ്രോത്സാഹിപ്പിക്കുന്നതിൻറെ ഭാഗമായി ഇന്ത്യൻ റെയിൽവെ നേരത്തെ ട്രെയിൻ സർവിസ് ആരംഭിച്ചിരുന്നു. ഡൽഹി സഫ്​ദർജംഗ് റെയിൽവെ സ്റ്റേഷനിൽനിന്ന് നവംബർ ഏഴിന് ആരംഭിച്ച ട്രെയിൻ ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ സ്ഥലങ്ങളിലൂടെയും കടന്നുപോകും.

അതേസമയം, ആദ്യ യാത്രയിലെ ടിക്കറ്റുകൾ പൂർണമായും ബുക്ക് ചെയ്തു കഴിഞ്ഞു എന്നാണ് ഐ.ആർ.സി.ടി.സി റിപ്പോർട്ടുകൾ കാണിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രത്യേക തീർത്ഥാടന യാത്രയായോ ഡ്യൂലക്സ് ടൂറിസ്റ്റ് ട്രെയിനുകളായോ ബുക്ക് ചെയ്യാമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​: www.irctctourism.com.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News