നടൻ ജോജുവിന്‍റെ കാർ തകർത്ത കേസ്; രണ്ട് പ്രതികൾക്കു കൂടി ജാമ്യം

നടൻ ജോജുവിന്‍റെ കാർ തകർത്ത കേസിൽ രണ്ട് പ്രതികൾക്കു കൂടി ജാമ്യം ലഭിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ പി വൈ ഷാജഹാൻ, അരുൺ വർഗ്ഗീസ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഉപാധികളോടെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം നൽകിയത്.

ഇരുവരും 37,500 രൂപ കെട്ടിവെയ്ക്കണം കൂടാതെ അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യവും നൽകണം എന്നതാണ് ഉപാധികൾ.

അതേസമയം, രണ്ടാം പ്രതി പി ജി ജോസഫിന്‍റെ ജാമ്യാപേക്ഷയിൽ  പ്രോസിക്യൂഷൻ വാദം കേൾക്കുന്നതിനായി ഈ മാസം 16ലേയ്ക്ക് മാറ്റി. മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ 5 പ്രതികൾക്ക് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe